News

സൗദിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ടൂറിസം വിസ നല്‍കും

ജിദ്ദ:സൗദിയിലേക്കെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇലക്ടോണിക് വിസ അനുവിദിക്കാന്‍ സൗദി മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കായികം, സംഗീത നിശ എന്നീ വിനോദ പരിപാടികള്‍ക്കാണ് സൗദിയിലെത്തത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇലക്ടോണിക് വിസ അനുവദിക്കാന്‍ പോകുന്നത്. ടൂറിസം, വിനോദം എന്നീ  മേഖലയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുക എന്നതാണ് സൗദി ഭരണകൂടം ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത്. 

സൗദിയുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാമ്പത്തിക നയങ്ങളാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. വിഷന്‍ 2030 പദ്ധതിയോട് അനുബന്ധിച്ച് സമ്പദ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സൗദി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. സൗദിയിലെ കായി പരിപാടികള്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യകളുണ്ടെന്ന വിലിയിരുത്തലാണുള്ളത്. 2015ല്‍ 27.9 ബില്യണണ്‍ ഡോളര്‍ നിക്ഷേപമാണ് വിനോദ മേഖലയിലേക്ക് എത്തിയത്. 2020ല്‍ 46.6 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. അതോടപ്പം കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുത്താനുള്ള നീക്കമാണ് സൗദി നടത്തുന്നത്. 

 

Author

Related Articles