ഐപിഒ നിക്ഷേപകര്‍ക്ക് ബാങ്ക് വായ്പയില്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സൗദി; അരാംകോയിലൂടെ നിക്ഷേപം എത്തിക്കുക ലക്ഷ്യം
റിയാദ്: അരാംകോയുടെ ഐപിഒയെ പ്രതീക്ഷയോടെയാണ് സൗദി ഭരണകൂടം കാണുന്നത്.സൗദിയിലെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോയുടെ ഐപിഒയിലൂടെ നിക്ഷേപം എത്തിക്കുന്നതിനും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം സൗദി ഭരണാധികാരി സല്മാന് രാജാവ് കൂടുതല്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് സൗദി ഭരണാധികാരി സൗദി അരാംകോയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണം നടത്തുന്നത്.
ഐപിഒ നിക്ഷേപകര്‍ക്ക് വായ്പയിലടക്കം സൗദി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. അരാംകോയില്‍ നിക്ഷേപമിറക്കാന്‍ കാജ്യത്തെ തദ്ദേശീയ നിക്ഷേപകര്‍ക്ക് സൗകര്യങ്ങളൊരുക്കുകയാണ് സൗദി ഭരണകൂടം. ഐപിഒയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഇപ്പോള്‍ വായ്പയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അരാംകോ ഓഹരികള്‍ വാങ്ങാന്‍ കാത്തിരിക്കുന്ന തദ്ദേശീയ നിക്ഷേപകര്‍ ബാങ്കുകള്‍ നല്ാകനദ്ദേശിക്കുന്ന വായ്പയിലും സൗദിയിലെ ധകാര്യ അതോറിറ്റി കൂടുതല്‍ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
അതേസമയം ബാങ്കുകള്‍ എത്ര തുകയാണ് വായ്പയായി നല്‍കുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. നിക്ഷേപകര്‍ക്ക് വായ്പ നല്കുന്ന കാര്യത്തില്‍ യാതൊരു ലംഘനവുമുണ്ടാകാന് പാടില്ലെന്നാണ് സൗദി ധനകാര്യം മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം സൗദിയിലെ ബാങ്കിങ് മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയെയും, വായ്പാ മേഖലയിലുണ്ടായ ഇടിവിനെയും ബാങ്കുകള്‍ തരണം ചെയ്യാന്‍ കാത്തിരിക്കുന്ന അരാംകോയുടെ ഐപിയിലൂടെയാണ്. എന്നാല്‍ ഐപിഒയ്ക്ക് മാത്രമായി വായ്പയില്‍ ഇളവുകള്‍ നല്കുന്നതില് വലിയ ആശങ്കയാണ് ബാങ്കുകള്‍ക്കുള്ളത്.
സ്വകാര്യ മേഖലയ്ക്ക് നല്കുന്ന വായ്പയില്‍ കുറവുണ്ടാകാനും മറ്റ് മേഖലകളില്‍ തളര്ച്ചയുണ്ടാകാനും അരാംകോയുടെ ഐപിഒയ്ക്ക് മാത്രമായി കൂടുതല്‍ തുക വായ്പ നല്കുമ്പോള് സ്വകാര്യ മേഖലയെയും മറ്റ് മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ലിസ്റ്റിങിന് ശേഷം അരാംകോയുടെ ഓഹരി വിലകളില്‍ തളര്‍ച്ച ഉണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. ഓഹരികളില്‍ വലിയ ഇടിവുണ്ടാകുമോ എന്ന ആശങ്കയാണ് ഈ ചോദ്യത്തിന് പിന്നില്‍. സൗദി ധനകാര്യ മന്ത്രാലയം ഇക്കാര്യത്തിലൊന്നും വ്യക്തമായ മറുപടി ഇടുവരെ നല്‍കിയിട്ടില്ല. ബാങ്കുകളുമായി സൗദി ധനകാര്യമന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിക്ഷേപക സാധ്യതകള്‍ വിപുലപ്പെടുത്തി, സൗദിയുടെസാമ്പത്തിക അടിത്തറ വികസിപ്പിക്കുക എന്നതാണ് സൗദി അരാംകോയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍