പാകിസ്ഥാനില്‍ ചൈനയും സൗദിയും നട്ടുപിടിപ്പിക്കുന്നത് എന്താണ്?
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന് സന്ദര്‍ശനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദി കിരീടവകാശിയുടെ പാകിസ്ഥാന് സന്ദര്‍ശനം നേരത്തെ തന്നെ ആസൂത്രണം ചെയ്തതായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ സഹായിക്കാനായി ഗള്‍ഫ് രാജ്യങ്ങളും ചൈനയും രംഗത്തെത്തിയിരുന്നു. സൗദി കഴിഞ്ഞ ദിവസം 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാറിലാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനുമായി ഒപ്പുവെച്ചത്. സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ പാകിസ്ഥാനെ വഴിവിട്ട് സഹായിക്കുന്നതിനെ പറ്റി ഇന്ത്യ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനും, ഭീകരതയക്കും പാകിസ്ഥാന് കടുത്ത നടപടിയെടുക്കുന്നില്ലെന്നും ഭീകരരെ പാകിസ്ഥാന് വഴിവിട്ട് സഹായിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നു. ഇന്ത്യയെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നടപടികളിലേക്ക് ഇന്ത്യ നീങ്ങുന്ന ഘട്ടത്തിലാണ് ചൈനയും സൗദിയും പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നത്.
സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞതിങ്ങനെയണ്. പാകിസ്ഥാനും സൗദിയും തമ്മില്‍ നല്ല ബന്ധമാണെന്നും പാകിസ്ഥാന്റെ ഭാവിക്കും പുരോഗതിക്കും വേണ്ടിയുള്ള സഹകരണമാണ് സൗദി എക്കാലത്തും ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. സൗദി കിരീടവകാശിയുടെ ഈ സന്ദര്‍ശനം ഇന്ത്യക്ക് പല ആശങ്കകളും ഉണ്ടാക്കുന്നതിനിടയുണ്ട്. ഇന്ത്യയുടെ പ്രധാന എതിരാളികളായ പാകിസ്ഥാനും ചൈനയും ഒരുക്കിവെക്കുന്ന കെണിയിലേക്ക് സൗദിയും കൂടി ഇപ്പോള്‍ എത്തുകയാണ്. സൗദിഅറേബ്യ പാകിസ്ഥാനില്‍ നിക്ഷേപിക്കുന്ന 20 ബില്യണ്‍ ഡോളറില്ല് 10 ബില്യണ്‍ ഡോളര്‍ ഗ്വാദര്‍ തുറമുഖത്ത് സൗദി നിര്‍മ്മിക്കുന്ന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് വേണ്ടിയാണ്. പാകിസ്ഥാന് അധീന കാശ്മീരീലൂടെ കടന്നുപോകുന്ന സിപിഇസി ഇന്ത്യയുടെ പരാമധികാരത്തിനും ഭാവിക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചൈനയുടെ ബെല്‍റ്റ് റോഡ് തന്നെയാണ് ഇവിടെയുള്ളത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള ഈ ഇടപാടില്‍ സൗദികൂടി പങ്കാളിയായതോടെ ഇന്ത്യ വളരെ ഗൗരവമായിട്ടാണ് ഇതിനെ കാണുന്നത്. സൗദിയുടെ പാകിസ്ഥാന് സന്ദര്‍ശനം ഇന്ത്യക്ക് വലയ ആശങ്ക തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍