News

അരാംകോ ആക്രമണം; ഗള്‍ഫ് സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രതസിന്ധി; ഇറാനെതിരെ അമേരിക്കയുടെ നീക്കം

സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയായ അരാംകോയ്ക്ക് നേരെ നടന്ന ആക്രമണം ഗള്‍ഫ് മേഖലയുടെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രതസിന്ധികള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തല്‍. ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍-അമേരിക്ക വാക് പോര് ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഗള്‍ഫ് മേഖലിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി മൂലം നിക്ഷേപകര്‍ സൗദി വിപണിയില്‍ നിന്ന് കൂട്ടത്തോടെ പിന്‍മാറുകയും, സൗദി ഓഹരി വിലയില്‍ ഭീമമായ ഇടിവും ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുകയും ചെയ്യുന്നു. 

അതേസമയം ആക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്യവും ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം. സൗദിയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ ഇറാനെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പ്രശ്‌നം വശളയാല്‍ ഗള്‍ഫ് സമ്പദ് അതിരൂക്ഷമായ വെല്ലുവിളിയിലേക്കാകും നീങ്ങാന്‍ പോകുന്നത്.  2000 കിലോമീറ്റര്‍ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഇറാന്‍ വാദിക്കുന്നത്. അതേസമയം ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുത്തിട്ടും അമേരിക്ക അത് നിരസിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹൂദികളാണെന്നതിന്റെ തെളിവുകളില്ലെന്നാണ്  അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ വിശദീകരണം. എന്നാല്‍ ലോകത്തെ ഊര്‍ജ വിതരണത്തെ ദുര്‍ബലപ്പെടുത്താനാണ് ഇറാന്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

Author

Related Articles