എണ്ണ പ്രതിസന്ധി ഒരുമാസം നീണ്ടുനില്‍ക്കും; അരാംകോയ്ക്ക് നേരിടേണ്ടി വന്നത് ഭീമമായ സാമ്പത്തിക നഷ്ടം; ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാന്‍ സാധ്യത
ന്യൂഡല്‍ഹി: ഹൂതി വിമതരുടെ നേതൃത്വത്തില്‍ സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ അരാംകോയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ പ്രതിസന്ധി ഒരുമാസം വരെ നീണ്ടു നിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അരാംകോയുടെ പ്രവര്‍ത്തനം പുനര്ജീവിപ്പിക്കാന് ഒരുമാസം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ സമ്മര്ദ്ദങ്ങളുണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. ആഗോള കരുതല്‍ എണ്ണയുടെ അളവില്‍ ഇപ്പോള്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം എണ്ണ വിതരണം നടത്തുന്നതും സൗദി അരാംകോയാണ്. സൗദിയുടെ എണ്ണ ഉത്പ്പാദനമിപ്പോള് 50 ശതമാനമാക്കി വെട്ടിക്കുറക്കുകയും ചെയ്തതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ഭീകരമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിഅരാംകോയ്ക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം ആഗോള തലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധിമൂലം ഇന്ത്യയില്‍ എണ്ണ വില വരും ദിവങ്ങളില്‍ ആറ് രൂപയിലധികം വര്‍ധിക്കുമെന്നാണ് കോട്ടക് സെക്യൂരീറ്റീസ് അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ എണ്ണ വില ഉയരുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഗുരുതരമായി ബാധിച്ചേക്കും. വ്യാപാര കമ്മി, രൂപയുടെ മൂല്യം, പിപണന രംഗം എന്നീ മേഖലകിളെല്ലാം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടും. അതേസമയം ഇന്ത്യ എണ്ണ പ്രതസിന്ധി പരിഹരിക്കാന്‍ ഊര്‍ജിതമായ ഇടപെടലാണ് അന്താരാഷ്ട്ര തലത്തില്‍ നടന്നിട്ടുള്ളത്. എണ്ണച്ചിലവ് അധികരിച്ചാല്‍ വ്യാപാര കമ്മി പിടിച്ചുനിര്‍ത്തുക സാധ്യമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ആഗോളതലത്തില്‍ 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണ കൂടുതല്‍ കൈവശമുള്ളത് സൗദി അരാംകോയുടെ കീഴിലാണ്. അരാംകോ ഇപ്പോള്‍ നേരിട്ട പ്രശ്നങ്ങള്‍ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിഭയങ്കരമായ പ്രതിസന്ധി ലോകം നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ സൗദി അരാംകോ ഉത്പ്പാദനം വെട്ടിക്കുറച്ചാല്‍ ലോകം വലിയ ഊര്‍ജ പ്രതസിന്ധി നേരിടേണ്ടി വന്നെക്കും. ഈ സാഹചര്യത്തില്‍ 20 ലക്ഷം ബാരല്‍ ഉത്പ്പാദനം നടത്തി പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അരാംകോ.
എണ്ണ ഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. രാജ്യത്ത് എണ്ണഇറക്കുമതിച്ചിലവ് അധികരിച്ചാല്‍ പണപ്പെരുപ്പം നാല് ശതമാനമാക്കി പിടിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിട്ടുള്ളത്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ ആശയകുഴപ്പങ്ങളാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാകും. ഏകദേശം 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പ്പാദനമാണ് സൗദിയില്‍ കുറഞ്ഞിരിക്കുന്നത്. സൗദിയുടെ ഉത്പ്പാദനം കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നാകെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സൗദി അറേബ്യ ആഗസ്റ്റില്‍ പ്രതിദിനം ആകെ ഉത്പ്പാദിപ്പിച്ച എണ്ണ ഏകദേശം 9.85 മില്യണ്‍ ബാരല്‍ എണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അടക്കം ഈ സാഹചര്യം മൂലം ഉത്പ്പാദനം അഞ്ച് ശതമാനത്തോളം കുറവ് വരികയും എണ്ണ വില ഏകദേശം ബാരലിന് 10 ഡോളറിലധികം വില വര്‍ധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം സൗദി കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉത്പ്പാദനം നടത്തുന്ന രാഷ്ട്രം ഇറാനാണ്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും കൂടുതല്‍ പ്രതസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കും.
സൗദിഅറേബ്യ ഡോണ്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എണ്ണ ഉത്പ്പാദനം വീണ്ടും കുറച്ചേക്കുമെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും വലി എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ ഹിജ്റ ഖുറൈസ്, അബ്ഖൈക് എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നിട്ടുള്ളത്. പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാന്‍ ശേഷിയുള്ള 1200 കിലമോറ്റീര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍