അരോംകായുടെ എണ്ണ സംരംഭണശാലക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണം; സൗദിയുടെ എണ്ണ ഉത്പ്പാദനം 50 ശതമാനം കുറഞ്ഞു; ആഗോളതലത്തില്‍ എണ്ണ വില വര്‍ധിക്കുമെന്ന് സൂചന
റിയാദ്: സൗദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയായ അരോംകായുടെ എണ്ണ സംരംഭണശാലക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണം ആഗോളതലത്തിലെ ഊര്‍ജ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇത് മൂലം സൗദിയുടെ എണ്ണ ഉത്പ്പാദനം 50 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ കൂടുതല്‍ ആശയകുഴപ്പങ്ങളാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാകും. ഏകദേശം 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ ഉത്പ്പാദനമാണ് സൗദിയില്‍ കുറഞ്ഞിരിക്കുന്നത്. സൗദിയുടെ ഉത്പ്പാദനം കുറഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നാകെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സൗദി അറേബ്യ ആഗസ്റ്റില്‍ പ്രതിദിനം ആകെ ഉത്പ്പാദിപ്പിച്ച എണ്ണ ഏകദേശം 9.85 മില്യണ്‍ ബാരല്‍ എണ്ണയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അടക്കം ഈ സാഹചര്യം മൂലം ഉത്പ്പാദനം അഞ്ച് ശതമാനത്തോളം കുറവ് വരികയും എണ്ണ വില ഏകദേശം ബാരലിന് 10 ഡോളറിലധികം വില വര്‍ധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന. അതേസമയം സൗദി കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉത്പ്പാദനം നടത്തുന്ന രാഷ്ട്രം ഇറാനാണ്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും കൂടുതല്‍ പ്രതസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കും.
സൗദിഅറേബ്യ ഡോണ്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ എണ്ണ ഉത്പ്പാദനം വീണ്ടും കുറച്ചേക്കുമെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും വലി എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ ഹിജ്റ ഖുറൈസ്, അബ്ഖൈക് എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നിട്ടുള്ളത്. പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ പമ്പ് ചെയ്യാന്‍ ശേഷിയുള്ള 12000 കിലമോറ്റീര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍