News

ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന തുറമുഖം സൗദി അറേബ്യയിലേതെന്ന് പഠന റിപ്പോര്‍ട്ട്

ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന തുറമുഖം കിംഗ് അബ്ദുള്ള പോര്‍ട്ടെന്ന് റിപ്പോര്‍ട്ട്. ആല്‍ഫൈനറാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2018 ല്‍ ഏറ്റവും വലിയ കണ്ടെയനര്‍ തുറമുഖങ്ങളില്‍ 83ാം സ്ഥാനത്താണ് കിംഗ് അബുദുള്ള പോര്‍ട്ട് ഇടംപിടിച്ചിരുന്നത്. അതേസമയം 2017ല്‍ കിംഗ് അബുദുള്ള പോര്‍ട്ടിന് 87ാം സ്ഥാനമാണ് പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

തുറമുഖത്തിലേക്ക് ഒഴുകിയെത്തുന്ന ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്ന്ത്. ചരക്കു നീക്കത്തിലെ കണക്കുകള്‍ പ്രകാരം 2018 ല്‍ 2.3 മില്യണ്‍ ടിഇയു ആയി മാറിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2017 ല്‍  1.7 മില്യണ്‍ ടിഇയു ആ.യിരുന്നു ഉണ്ടായിരുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018 ല്‍ ചചരക്കു നീക്കത്തില്‍ വന്‍വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ചരക്കു നീക്കത്തില്‍ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും എടുത്തു പറയുന്ന കാര്യം. അതേസമയം  17.4 ചതുരശ്ര കി.മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ തുറമുഖത്തിന് 20 മില്യണ്‍ ടിഇയു ചരക്കു നീക്കം കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും പറയുന്ന കാര്യം.

 

Author

Related Articles