സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണം; അക്കൗണ്ടുടമകള്‍ക്ക് നിര്‍ദേശവുമായി എസ്ബിഐ
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ നിര്‍ദേശം. ബാങ്കിങ് സേവനം തുടര്‍ന്നും തടസമില്ലാതെ ലഭിക്കുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്കി.
പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉപയോഗശൂന്യമാകും. ഇതോടെ ഇടപാടുകള്‍ നടത്തുന്നതില്‍ തടസം നേരിടാമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമയപരിധി നീട്ടിയത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ലഭിച്ചവര്‍ ആധാര്‍ ലഭിക്കുന്നതിനും അര്‍ഹരാണ്. നികുതിദായകര്‍ ആദായനികുതി വകുപ്പിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണമെന്നാണ് വ്യവസ്ഥ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍