News

ഭവന വായ്പ പലിശയില്‍ ഇളവ് വരുത്തി എസ്ബിഐ; 20 ബേസിസ് പോയന്റ് കുറച്ചു

ഭവന വായ്പ പലിശയില്‍ കാല്‍ ശതമാനം കൂടി കുറവ് വരുത്തി എസ്ബിഐ. 75 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഭവനം സ്വന്തമാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ യോനോ ആപ്പുവഴി അപേക്ഷിക്കുകയും വേണം. ഇതോടെ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ 6.90 ശതമാനമായി കുറഞ്ഞു. അതിന് മുകളിലുള്ള വായ്പയ്ക്ക് 7 ശതമാനവുമാകും പലിശ.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെ തന്നെ ഭവനവായ്പക്ക് 10 മുതല്‍ 20 വരെ ബേസിസ് പോയന്റിന്റെ കുറവ് വരുത്തിയിരുന്നു. 30 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാല്‍ 5 ബേസിസ് പോയന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു.

വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വര്‍ണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5 ശതമാനം, 9.6 ശതമാനം എന്നിങ്ങനെയാണ് പലിശ.

Author

Related Articles