ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു
മുംബൈ: ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയും ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ കരാറെന്ന് ടിസിഎസ് പറഞ്ഞു. എന്നാല്‍, ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ടിസിഎസ് ഒരു ദശാബ്ദമായി പ്യുവര്‍ പ്ലേ ക്രെഡിറ്റ് കാര്‍ഡ് സേവനം നല്കുന്നു. പുതിയ കരാര്‍ ഇടപാടുകളുടെ വിപുലീകരണമാണെന്ന കമ്പനി പറഞ്ഞു. എസ്ബിഐ കാര്‍ഡിനായി ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ കരാര്‍ സഹായിക്കും. ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ ക്ലയന്റിനെ കൂടുതല്‍ പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു.
എസ്ബിഐ കാര്‍ഡിന്റെ ഡിജിറ്റല്‍ യാത്രയില്‍ ടിസിഎസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലത്ത് ഞങ്ങളുടെ പ്രധാന കാര്‍ഡുകളുടെ സോഴ്സിംഗ് പ്ലാറ്റ്ഫോം ഡിജിറ്റൈസ് ചെയ്യുന്നതില്‍, വീഡിയോ കെവൈസി, ഇ സിഗ്നേച്ചര്‍ ഫീച്ചറുകള്‍ നടപ്പിലാക്കുന്നതിലും ടിസിഎസിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് എസ്ബിഐ കാര്‍ഡ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ രാമ മോഹന്‍ റാവു അമര പറഞ്ഞു.
ടിസിഎസിന് ആഴത്തിലുള്ള ഡൊമെയ്ന്‍ പരിജ്ഞാനമുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രങ്ങളും, പരിവര്‍ത്തന പ്രോഗ്രാമുകളിലെ വൈദഗ്ധ്യവും എസ്ബിഐ കാര്‍ഡിനെ സഹായിക്കുമെന്ന് ടിസിഎസിന്റെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് വിഭാഗങ്ങളുടെ ബിസിനസ് മേധാവി അനുപം സിംഗാള്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍