News

എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് ഓഹരി ഇഷ്യൂ മാര്‍ച്ച് അഞ്ച് വരെ; 9500 കോടി സമാഹരിക്കും

മുംബൈ: എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് ഓഹരി ഇഷ്യൂ  മാര്‍ച്ച് ആഞ്ച് വരെ. എസ്ബിഐയുടെ ഉപകമ്പനിയാണ് എസ്ബിഐ കാര്‍ഡ്‌സ്. ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയില്‍ രാജ്യത്ത് രണ്ടാംസ്ഥാനം കമ്പനിക്കാണ്. 9500 കോടിരൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. കമ്പനി അഞ്ഞൂറ് കോടി  രൂപയ്ക്കുള്ള പുതിയ ഓഹരികള്‍ വില്‍ക്കും. നിലവിലെ ഓഹരി ഉടമകള്‍ 13.05 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് ഇറക്കുകയും ചെയ്യും.

എസ്ബിഐ 3.73 കോടി ഓഹരി വിറ്റ് 2500 കോടിയും പ്രൈവറ്റ് ഇക്വിറ്റിയായ കാര്‍ളൈല്‍ 9.32 കോടി ഓഹരി വിറ്റ് 6500 കോടിയും ആയിരിക്കും സമാഹരിക്കുക. 2017ല്‍ ജൂലൈയില്‍ 2000 കോടി രൂപയ്ക്ക് എസ്ബിഐ കാര്‍ഡ്‌സിന്റെ 26% ഓഹരി വാങ്ങിയ കാര്‍ളൈലിന് ഇത് ഭാഗ്യക്കുറിയാണ്. 32 മാസം കഴിയുമ്പോള്‍ 6500 കോടിരൂപയും 16% ഓഹരിയും കൈവശമുണ്ടാകും.

 

Author

Related Articles