ഒരുമാസത്തിനിടെ എസ്ബിഐ നിക്ഷേപ പലിശ കുറക്കുന്നത് രണ്ടാം തവണ
ഒരു മാസത്തിനിടെ രണ്ടാം തവണ എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയില്‍ 40 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9 ശതമാനമായി. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള പലിശ 3.9 ശതമാനവുമാണ്.
180 ദിവസം മുതല്‍ ഒരു വര്‍ഷത്തിനു താഴെ-4.4 ശതമാനം
ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ-5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ-5.3 ശതമാനം
5 മുതല്‍ 10 വര്‍ഷം വരെ-5.4 ശതമാനം.
മുതിര്‍ന്ന പൗരന്മാര്ക്ക് അര ശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ മെയ് 27 മുതല്‍ നിലവില്‍ വന്നു. ആര്‍ബിഐ കഴിഞ്ഞയാഴ്ചയില്‍ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റിന്റെ കുറവു വരുത്തിയതിന്റെ പിന്നാലെയാണ് പലിശ നിരക്കുകള്‍ ബാങ്ക് വീണ്ടും പരിഷ്കരിച്ചത്. മൂന്നു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതിനു മുമ്പ് കുറച്ചത് മെയ് 12 നാണ്. 20 ബേസിസ് പോയിന്റാണ് അന്ന് കുറച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍