News

എസ്ബിഐ ഡെബിറ്റ് കാര്‍ഡ്: ഒരു ലക്ഷം വരെ ഇഎംഐ

കൊച്ചി: പിഒഎസ് (പോയന്റ് ഓഫ് സെയില്‍) വഴിയും ഓണ്‍ലൈനായും സാധനങ്ങള്‍ വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് എണ്ണായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ തുക പ്രതിമാസ തിരിച്ചടവാക്കാന്‍(ഇഎംഐ) അവസരം. രേഖകള്‍ സമര്‍പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്‍കുകയോ ചെയ്യാതെയാണ് തല്‍ക്ഷണ സേവനം ലഭ്യമാക്കുക. പി.ഒ.എസ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ബ്രാന്‍ഡ് ഇ.എം.ഐ, ബാങ്ക് ഇ.എം.ഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവ് കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ ഈസി ഇഎംഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം. നിലവില്‍ 14.70 ശതമാനമാണ് പലിശ. ആറുമാസം മുതല്‍ 18 മാസം വരെയുള്ള തിരിച്ചടവു കാലാവധിയും തെരഞ്ഞെടുക്കാം. 567676 എന്ന നമ്പറിലേക്ക് ഡി.സി ഇഎംഐ എന്ന് എസ്എംഎസ് അയച്ച് ഉപഭോക്താക്കള്‍ക്ക് അര്‍ഹത പരിശോധിക്കാം.

Author

Related Articles