സിഎസ്ബി ബാങ്കില്‍ 10 ശതമാനം ഓഹരിയെടുക്കാന്‍ എസ്ബിഐയ്ക്ക് അനുമതി
തൃശൂര്‍ ആസ്ഥാനമായി സിഎസ്ബി ബാങ്കില്‍ 10 ശതമാനം വരെ ഓഹരിയെടുക്കാന്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി. 2012 ജൂലൈ 21 വരെയാണ് അനുമതിക്ക് പ്രാബല്യം. നിലവില്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലൂടെ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് കമ്പനിക്ക് 4.734 ശതമാനം ഓഹരി പങ്കാളിത്തം സിഎസ്ബി ബാങ്കിലുണ്ട്.
ആര്‍ബിഐയുടെ പുതിയ അനുമതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സിഎസ്ബി ബാങ്ക് ഓഹരി വില 4.73 ശതമാനം ഉയര്‍ന്നു. ഇന്നലെ വിപണി ക്ലോസ് ചെയ്തപ്പോള്‍ ഓഹരി വില 195.30 രൂപയാണ്. സിഎസ്ബിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 314.20 രൂപയാണ്.
പ്രേം വത്സ നേതൃത്വം നല്കുന്ന ഫെയര്‍ഫാക്സ് ഹോള്‍ഡിംഗ്സാണ് സിഎസ്ബി ബാങ്കിന്റെ പ്രമോട്ടര്‍ കമ്പനി. ഇവര്‍ക്ക് അമ്പതു ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. പ്രവാസി മലയാളി വ്യവസായിയായ എം എ യൂസഫലിയാണ് ബാങ്കിലെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വെച്ചിരിക്കുന്ന വ്യക്തി. 2.065 ശതമാനം ഓഹരികള്‍ 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം യൂസഫലിയുടെ കൈവശമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍