News

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്; ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഈ ദിവസം ലഭ്യമാകില്ല

രാജ്യത്തെ ഏറ്റവും ബാങ്കിംഗ് സേവന ദാതാക്കളായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ കീഴിലുള്ള ഡിജിറ്റല്‍ പേമെന്റ് സര്‍വീസ് സംവിധാനങ്ങള്‍ ശനിയാഴ്ച (ജൂണ്‍ 19) അര്‍ധരാത്രിക്ക് ശേഷം മുടങ്ങും. അതായത്, ജൂണ്‍ 20 വെളുപ്പിന് ഒരു മണിക്കായിരിക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ മുടങ്ങുക.

അറ്റകുറ്റപ്പണികള്‍ കാരണം 40 മിനിറ്റ് നേരത്തേക്കായിരിക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങുക എന്നാണ് ബാങ്കിന്റെ അറിയിപ്പ്. ഈ കാലയളവില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് / യോനോ / യോനോ ലൈറ്റ് / യുപിഐ സേവനങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ 17ാം തീയതിയും ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയത്തെക്കുറിച്ച് ബാങ്ക് ട്വീറ്റിലൂടെയും മെസേജിലൂടെയും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. വിദേശ കമ്പനികളുമായി ഓണ്‍ലൈന്‍ പേമെന്റ് ഇടപാടുകള്‍ ഒക്കെ നടത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Author

Related Articles