News

ജെറ്റ് എയര്‍വെയ്‌സിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ ജെറ്റ് എയര്‍വെയ്‌സിനെ കരയകറ്റാനുള്ള ശ്രമങ്ങളെല്ലാം വായ്പാദാതാക്കള്‍ ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്. ജെറ്റ്എയര്‍വെയ്‌സിനെതിരെ  പാപ്പരത്ത നിയമപ്രകാരമുള്ള (ഐബിസി) നടപടികള്‍ ആരംഭിക്കാനായി നാഷണല്‍ കമ്പനി ലോ ട്രെബ്യൂളിനെ സമീപിക്കാനും, പരാതികള്‍ നല്‍കാനും തീരുമാനമെടുത്തതായി എസ്ബിഐയുടെ കണ്‍സോര്‍ഷ്യം അറിയിച്ചതായി റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വെയ്‌സിനെ പുനരുജ്ജീവിപ്പിക്കാനുള്ള വായ്പാദാതാക്കളുടെ ശ്രമങ്ങളെല്ലാം പാളിയിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്താനോ, നിക്ഷേപകര്‍ താത്പര്യമറിയാക്കത്തതിനെ തുടര്‍ന്നുമാണ് ഐബിസി നടപടികള്‍ ശക്തമാക്കാന്‍ വായ്പാദാതാക്കള്‍ തീരുമാനിച്ചത്. 

അതേസമയം വായ്പാ ദാതാക്കളുടെ പുതിയ നീക്കത്തെ പറ്റി എസ്ബിഐ പ്രതികരിക്കാന്‍ തയ്യാറായില്ല. നിക്ഷേപകരെ കണ്ടെത്താനാകാതെ ജെറ്റ് എയര്‍വെയ്‌സ് ഇനി വെറും ഓര്‍മ്മ മാത്രമാമകുെമന്നുറപ്പാണ്. അതേസമയം ജെറ്റ് എയര്‍വെയ്‌സ് ഏറ്റെടുക്കാന്‍ ചില നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെറ്റിന്റൈ ഓഹരികള്‍ ഹിന്ദുജ ഗ്രൂപ്പ് വാങ്ങുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ പറ്റി പ്രതികരിക്കാനോ, നിഷേധിക്കാനോ ഹിന്ദുജ ഗ്രൂപ്പ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റിന് വലിയ ബാധ്യതയാണ് ഇപ്പോഴുള്ളത്. പൈലറ്റുമാരുടെ ശമ്പളം പോലും കൃത്യമായി കൊടുത്തിവീട്ടിയിട്ടില്ലെന്നാണ് പറയുന്നത്.

 

Author

Related Articles