820 കോടി രൂപ കുടിശ്ശിക വീണ്ടെടുക്കാന്‍ 12 നിഷ്ക്രിയ ആസ്തികള്‍ വില്ക്കുന്നുവെന്ന് എസ്ബിഐ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ 820 കോടി രൂപയിലധികം വായ്പ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി 12 നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) വില്ക്കുന്നുവെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക ആസ്തികളുടെ വില്പന സംബന്ധിച്ച ബാങ്കിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, ഈ അക്കൗണ്ടുകള്‍ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ (എആര്‍സി) / ബാങ്കുകള്‍ / ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി)/ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐ) എന്നിവര്‍ക്ക് മുന്നില്‍ ചില നിബന്ധനകളോടെയും വ്യവസ്ഥകളോടെയും വില്പനയ്ക്ക് വെച്ചതായി എസ്ബിഐ അറിയിച്ചു.
2022 മാര്‍ച്ച് 29 ന് നടക്കുന്ന ഇ-ലേലത്തില്‍ 396.74 കോടി രൂപ വായ്പ കുടിശ്ശികയുള്ള ടോപ്വര്‍ത്ത് ഊര്‍ജ്ജ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ നിഷ്ക്രിയ ആസ്തി അക്കൗണ്ട് വില്‍ക്കും. നിഷ്ക്രിയ ആസ്തി അക്കൗണ്ട് 50:50 എന്ന ക്യാഷ്/ക്യാഷ്-കം-എസ്ആര്‍ അനുപാതത്തില്‍ വില്‍ക്കുമെന്ന് എസ്ബിഐ അറിയിച്ചു, കരുതല്‍ വില 85 കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഏറ്റവും വലിയ തുകയുള്ള ബിഡ് വിജയിക്കുന്ന ബിഡ് ആയി കണക്കാക്കുമെന്ന് ബാങ്ക് അറിയിച്ചു. മറ്റൊരു അക്കൗണ്ടായ ബാലസോര്‍ അലോയ്സ് 186.10 കോടി രൂപ കുടിശ്ശികയുമായി മാര്‍ച്ച് 29 ന് ഇ-ലേലം ചെയ്യും. കരുതല്‍ വില 178.22 കോടി രൂപ കണക്കാക്കും. 112.05 കോടി രൂപ കുടിശ്ശികയുള്ള ആറ് അക്കൗണ്ടുകളുടെ ഇ-ലേലം മാര്‍ച്ച് 30ന് ബാങ്ക് നടത്തും.
അനുപം ഇന്‍ഡസ്ട്രീസ് (46.38 കോടി), ക്ലച്ച് ഓട്ടോ(26.14 കോടി) കിംഗ്സ്റ്റണ്‍ പാപ്ടെക് പ്രൈവറ്റ് ലിമിറ്റഡ് (17.15 കോടി), സംഭവ് എക്സിം (11.39 കോടി) വ്രാജ് കോട്സ്പിന്‍ പ്രൈവറ്റ് ലിമിറ്റഡ് (8.06 കോടി) ഘണ്ടാകര്‍ണ എന്റര്‍പ്രൈസസ് (2.93 കോടി) എന്നിവയാണ് ആ ആറ് കമ്പനികള്‍. ഈ നിഷ്ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഇവയാണ്: അനാമിക കണ്ടക്ടടേഴ്സ്് (102.30 കോടി), മാധവ് കോട്ടണ്‍ ജിന്നിംഗ് ആന്‍ഡ് പ്രസിങ് ഫാക്ടറി (16.80 കോടി), ഓം കൈലാഷ് കോട്ടണ്‍ (5.23 കോടി), അജന്ത എല്ലോറ എസ്റ്റേറ്റ്സ് (0.99 കോടി) എന്നീ നാല് കമ്പനികളുടെയും മൊത്തം കുടിശ്ശികയായ 125.32 കോടി രൂപ തിരിച്ചുപിടിക്കുന്നതിന് ഏപ്രില്‍ 13 ന് ലേലം ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍