News

ഒഴുകും എടിഎമ്മുമായി എസ്ബിഐ; ഹൗസ്‌ബോട്ടില്‍ പണമെത്തും

വീണ്ടും വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന എടിഎമ്മുമായി എസ്ബിഐ. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഓടുന്ന ഹൗസ്‌ബോട്ടില്‍ ആണ് എസ്ബിഐ പുതിയ എടിഎം സ്ഥാപിച്ചത്. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും സൗകര്യാര്‍ത്ഥമാണ് ദാല്‍ തടാകത്തില്‍ ഫ്‌ലോട്ടിംഗ് എടിഎം സ്ഥാപിച്ചത്.

എസ്ബിഐ ചെയര്‍മാന്‍ ആണ് ഫ്‌ലോട്ടിങ് എടിഎം ഉദ്ഘാടനം ചെയ്തത്. പ്രദേശ നിവാസികള്‍ക്കും എടിഎം സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.. ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ ദാല്‍ തടാകത്തിലെ ഫ്‌ലോട്ടിംഗ് എടിഎം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും ആശ്വാസമാണ്. മെഷീന്‍ അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ എസ്ബിഐ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്. എസ്ബിഐയുടെ ആദ്യത്തെ ഫ്‌ലോട്ടിംഗ് എടിഎം പക്ഷേ ഇതല്ല.2004 -ല്‍ കേരളത്തില്‍ ആണ് ബാങ്ക് ആദ്യത്തെ ഫ്‌ലോട്ടിംഗ് മെഷീന്‍ ആരംഭിച്ചത്.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ജങ്കാറിലാണ് ഫ്‌ലോട്ടിങ് എടിഎം സ്ഥാപിച്ചത്. എറണാകുളം, വയ്പിന്‍ മേഖലകള്‍ക്കിടയിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.ശ്രീനഗറിലെ പുതിയ ഫ്‌ലോട്ടിങ് എടിഎമ്മിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലപ്പോഴും വിദൂര പ്രദേശങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുമുണ്ട് പരാതി.

പണത്തിന് അത്യാവശ്യം വന്ന് എടിഎമ്മുകളിലേക്കോടുമ്പോള്‍ താല്‍ക്കാലികമായി ലഭ്യമല്ല അല്ലെങ്കില്‍ താല്‍ക്കാലികമായി സേവനം നിര്‍ത്തി എന്നുള്ള ബോര്‍ഡുകള്‍ സ്ഥിരം കാഴ്ചയാണെന്നും ഉപയോക്താക്കള്‍ റയുന്നു. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഇന്ത്യയില്‍ 60,000 എസ്ബിഐ എടിഎമ്മുകളുണ്ട്. ബാങ്കിന് നിലവില്‍ രാജ്യത്ത് 22,224 ശാഖകളാണുള്ളത്.

Author

Related Articles