News

മികച്ച നേട്ടം കൊയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; അറ്റാദായത്തില്‍ 55.3 ശതമാനം വര്‍ധന

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലാഭം 6,504 കോടിയായാണ് ഉയര്‍ന്നത്. അറ്റാദായത്തില്‍ 55.3 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6 ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തില്‍ 48.5 ശതമാനം വര്‍ധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7 ശതമാനം ഉയര്‍ന്ന് 27,638 കോടി രൂപയുമായി.

അതേസമയം, നിഷ്‌ക്രിയ ആസ്തിയില്‍ മുന്‍പാദത്തെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. മുന്‍പാദത്തെ 4.98 ശതമാനത്തില്‍ നിന്ന് 5.32 ശതമാനമായാണ് വര്‍ധന. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തല്‍. കിട്ടാക്കടമാകട്ടെ മുന്‍പാദത്തെ 1.50 ശതമാനത്തില്‍ നിന്ന് 1.77ശതമാനമായും ഉയര്‍ന്നു.

Author

Related Articles