News

എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധനവ്; ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിലേക്ക് ഒഴുകിയെത്തിയത് 2,312 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎ 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ 2,312 കോടി രൂപയുടെ അറ്റാദായം നേടിയതായി റിപ്പോര്‍ട്ട്. അതേസമയം എസ്ബിഐക്ക് ഇതേ കാലയളവില്‍ ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ഏകദേശം 4,875.85 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ പലിശ ഇതര വരുമാനത്തിലുള്ള വരുമാനം വര്‍ധിച്ചതും, ചിലവിടല് കുറച്ചത് മൂലവുമാണ് ബാങ്കിന്റെ ലാഭത്തിലും വരുമാനത്തിലും നേട്ടമുണ്ടാക്കാനിടയായത്. 

ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ 5.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലേക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 22,938 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ പലിശയിനത്തലുള്ള വരുമാനമായി രേഖപ്പെടുത്തിയത് ഏകദേശം 23,372 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ നിഷ്ട്കിയ ആസ്തിയലടക്കം വന്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന തലത്തിലും സേവന വിഭാഗത്തിലും കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിഗദ്ധര്‍ ഒന്നടങ്ങകം അഭിപ്രായപ്പെടുന്നത്. 

Author

Related Articles