News

എസ്ബിഐ പോസിറ്റീവ് പേ സിസ്റ്റം ജനുവരി 1 മുതല്‍; വിശദാംശം അറിയാം

ഇന്ത്യയിലെ മികച്ച പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020 ജനുവരി 1 മുതല്‍ ചെക്കുകളുടെ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കും. ചെക്ക് പേയ്മെന്റ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് എസ്ബിഐ 'പോസിറ്റീവ് പേ സിസ്റ്റം' നടപ്പിലാക്കുന്നത്. പുതിയ സമ്പ്രദായത്തില്‍, 50,000 രൂപയില്‍ കൂടുതലുള്ള പേയ്മെന്റുകള്‍ നടത്തുന്നതിന് ഉപഭോക്താക്കളോട് അവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. പുതിയ സിസ്റ്റത്തിന് കീഴില്‍, ചെക്ക് പേയ്‌മെന്റുമായി ബന്ധപ്പെട്ട് അക്കൌണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്.

ചെക്കുകള്‍ വഴി നടത്തിയവ ഉള്‍പ്പെടെ നിങ്ങളുടെ എല്ലാ ഇടപാടുകളും സുരക്ഷിതമായി സംരക്ഷിക്കപ്പെടുമെന്നും ചെക്ക് പേയ്മെന്റ് സുരക്ഷിതമാക്കുന്നതിനായി 2021 ജനുവരി 1 മുതല്‍ ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. 5 ലക്ഷം രൂപയില്‍ കൂടുതലുള്ള മൂല്യത്തിന്റെ ചെക്കുകള്‍ക്കായിരിക്കും പോസിറ്റീവ് പേ സിസ്റ്റം നിര്‍ബന്ധമാക്കാന്‍ സാധ്യത.

ഒരു അധിക സുരക്ഷാ നടപടിക്രമമായി വലിയ മൂല്യമുള്ള ചെക്ക് ഇടപാടുകള്‍ക്ക് പ്രധാന വിവരങ്ങള്‍ സ്ഥിരീകരിക്കുന്നത് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ചെക്ക് നല്‍കുന്നയാള്‍ എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം തുടങ്ങിയവ വഴി ഇലക്ട്രോണിക് രീതിയില്‍ വിശദാംശങ്ങള്‍ ബാങ്കില്‍ സമര്‍പ്പിക്കുന്നു. ഈ വിശദാംശങ്ങള്‍ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) പരിശോധിക്കും. എന്തെങ്കിലും പൊരുത്തക്കേടുണ്ടായാല്‍ ഇടപാട് നടത്താന്‍ സാധിക്കില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ സംവിധാനം മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) സേവനം വികസിപ്പിക്കുകയും പങ്കാളിത്ത ബാങ്കുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. 50,000 രൂപയോ അതില്‍ കൂടുതലോ ചെക്കുകള്‍ നല്‍കുന്ന എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ബാങ്കുകള്‍ ഈ സംവിധാനം നടപ്പിലാക്കും.

Author

Related Articles