News

പുല്‍വാമ ഭീകരാക്രമണത്തില്‍ പൊലിഞ്ഞുപോയ 23 ജവാന്‍മാരുടെ വായ്പാ എസ്ബിഐ എഴുതി തള്ളും

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവായി വരിച്ച 23 സിആര്‍പിഎഫ് ജവാന്‍മാരുടെ വായ്പാ എസ്ബിഐ എഴുതി തള്ളും. ജവാന്‍മാരുടെ കുടുംബാഗംങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് അതിവേഗത്തില്‍ നടപ്പിലാക്കുമെന്ന് എസ്ബിഐ അറിയിച്ചു. 45 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്‍മാരുടെ  കുടുംബാംഗങ്ങള്‍ക്കാണ് എസ്ബിഐ ഇന്‍ഷുറന്‍സ് നല്‍കുക. ഇതില്‍ 23 പേരുടെ വായ്പാ എസ്ബിഐ എഴുതി തളള്ളും.  

എസ്ബിഐ നടപ്പിലാക്കി വരുന്ന പ്രതിരോധ ശമ്പള പദ്ധതിയില്‍ എല്ലാ സേനാംഗങ്ങളും അംഗങ്ങളാണ്. എസ്ബിഐയുടെ ഇന്‍ഷുറനന്‍സ് പദ്ധതിയില്‍ എല്ലാ സേനാംഗങ്ങളും നിലിവില്‍ അംഗങ്ങളാണ്. ഭാരത് കെ വീര്‍ എന്ന പോര്‍ട്ടറാണ് എസ്ബിഐ നിലലിവില്‍ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. 

 

Author

Related Articles