News

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്; പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് എസ്ബിഐ

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവില്‍ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടി നല്‍കിയത്. എസ്എംഎസ് വഴിയോ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം.

പുതിയ ആദായ നികുതി പോര്‍ട്ടല്‍ വഴി പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതുമാണ്. ലിങ്ക് ആധാര്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. ശേഷം പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. എസ്എംഎസ് വഴിയും പരിശോധിക്കാം. 12 അക്ക ആധാര്‍ നമ്പര്‍, 10 അക്ക പാന്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും.

Author

Related Articles