സാമ്പത്തിക മാന്ദ്യം രൂക്ഷം; പുതുസാമ്പത്തിക വര്‍ഷം 16 ലക്ഷം തൊഴില്‍നഷ്ടമെന്ന് എസ്ബിഐ
രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം തൊഴില്‍ സൃഷ്ടിയെ ഗുരുതരമായി ബാധിച്ചതായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ റിപ്പോര്‍ട്ട്. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 സാമ്പത്തിക വര്‍ഷം 16 ലക്ഷം തൊഴിലിന്റെ കുറവു വരുമെന്നാണ് പ്രവചനം. 2019ല്‍ രാജ്യത്ത് 89.7 ലക്ഷം പുതിയ തൊഴിലാണ് (പേ റോള്‍) സൃഷ്ടിക്കപ്പെട്ടത്. ഇ.പി.എഫ്.ഒ രേഖകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രതിമാസം പതിനയ്യായിരം രൂപയോ അതില്‍ താഴെയുള്ളവരോ ആണ് ഇ.പി.എഫ്.ഒ ഡാറ്റയിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഇന്ത്യയുടെ ഉപഭോഗവും നികുതി പിരിവും കൂടുതല്‍ കാലം ദുര്‍ബലമായിരിക്കുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇത് ഇതിനകം ഒരു ദശകത്തിലേറെക്കാലത്തെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള തെരുവ് പ്രതിഷേധത്തെയും നേരിടുകയാണ്.45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7% മെന്ന് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.48% ആയിരുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45%ത്തില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിനെ അപേക്ഷിച്ച് തുലോം കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നഗരമേഖലകളില്‍ 8.91% പേര്‍ക്കും ഗ്രാമങ്ങളില്‍ 7.13%വും തൊഴിലില്ലായ്മ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നു. നവംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ത്രിപുര,ഹരിയാന,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ കര്‍ണാടകയും അസം സ്ഥാനം പിടിച്ചു. 0.9% ആണ് നിരക്ക്. ത്രിപുരയില്‍ 28.6% ആളുകള്‍ക്കും,ഹരിയാനയില്‍ 27.6% പേര്‍ക്കും തൊഴിലില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍