15 നിക്ഷേപ ഉപദേശകര്‍ക്ക് സെബിയുടെ വിലക്ക്; 21 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള സമയവും നല്‍കിയുള്ള ഉത്തരവ്
മുംബൈ: രാജ്യത്തെ 15 ഓളം വരുന്ന നിക്ഷേപസ ഉപദേശകര്‍ക്ക് സെബി വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നഉത്തരവ് വരുന്നത് വരെ ഈ നിക്ഷേപകരെ മാറ്റി നിര്‍ത്താന്‍ സെബി കമ്പനികളോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ നിക്ഷേപ ഇടപാടുകളില്‍ നിന്ന് മാറ്റി നിര്‍ണമെന്ന ആവശ്യമാണ് സെബി ഇപ്പോള്‍ മുന്പോട്ട് വെച്ചിട്ടുള്ളത്. ഇന്നവെസ്റ്റ്മാര്ട്ട്, മണി ബൂസ്റ്റര്‍, ബില്യണിയിര് സൊലൂഷന്‍സ്, ക്യാപിറ്റല്‍ എക്സ്ചെയ്ഢ്ച് ഇന്ത്യ, ട്രേഡ് മണി റിസേര്‍ച്ച്, മണി ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്, മഹാന്കല് ക്യാപിറ്റല്‍, റുഷ്ബാഹ് റിസേര്‍ച്ച് ആന്‍ഡ് ആല്‍ഗോ സൊലൂഷന്‍സ് എന്നീ കമ്പനികളെല്ലാം നിലവില്‍ സെബിയുടെ വിലക്കില്‍ ഉള്‍പ്പെടുന്നുണ്ട്.
ഉത്തരവ് തീയ്യതി മുതല്‍ കമ്പനികള്‍ക്ക് 21 ദിവസത്തിന് മുന്‍ അപ്പീല്‍ നല്‍കാനും സമയമുണ്ട്. ഫിബ്രുവരി ഏഴിന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ നിക്ഷേപക ഉപദേശങ്ങള്‍ നല്‍കാനുള്ള പരസ്യങ്ങള്‍ എടുത്താനും സെബി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിക്ഷേപ ഉപദേശകരുമായി കൂടിയാലോചനകള്‍ നടത്തുന്നതക്കമുള്ള വിലക്കുകളിലാണ് സെബി പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം നിക്ഷേപകങ്ങളില്‍ കൃത്രിമം കാട്ടിയതിന്റെയും, നിയമങ്ങള്‍ പാലിക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് സെബി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍