News

ഉപകമ്പനികളുടെ ഡീലിസ്റ്റിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സെബി

മുംബൈ: ലിസ്റ്റ് ചെയ്തിട്ടുള്ള മാതൃ ഹോള്‍ഡിംഗ് കമ്പനിയെയും ലിസ്റ്റ് ചെയ്തിട്ടുള്ള ഉപകമ്പനിയെയും 'സെയിം ലൈന്‍ ഓഫ് ബിസിനസ്' ആയിരിക്കുമ്പോള്‍, 'സ്‌കീം ഓഫ് അറേഞ്ച്‌മെന്റ്' വഴി ഡീലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപകമ്പനികള്‍ക്കായി ഒരു നിശ്ചിത പ്രവര്‍ത്തന നടപടിക്രമം (എസ്ഒപി) അവതരിപ്പിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 'സെയിം ലൈന്‍ ഓഫ് ബിസിനസ്' ആയി കണക്കാക്കുന്നതിനുള്ള നിര്‍വചനവും നല്‍കിയിട്ടുണ്ട്. 

ഓഡിറ്റ് ചെയ്ത അവസാനത്തെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ,ലിസ്റ്റ് ചെയ്ത ഹോള്‍ഡിംഗിന്റെയും ലിസ്റ്റ് ചെയ്ത ഉപകമ്പനിയുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഒരേ തരത്തിലുള്ള ബിസിനസില്‍ നിന്നാകണം എന്നതാണ് 'സെയിം ലൈന്‍ ഓഫ് ബിസിനസ്' എന്നതിന് സെബി നല്‍കുന്ന നിര്‍വചനം. 2015ലെ സെബി ചട്ടങ്ങള്‍ പ്രകാരമാണ് രണ്ട് കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍ ഫയല്‍ ചെയ്യേണ്ടത്.   

കൂടാതെ, രണ്ട് കമ്പനികളും സമര്‍പ്പിച്ച അവസാനത്തെ ഓഡിറ്റ് ചെയ്ത വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച് ലിസ്റ്റ് ചെയ്ത ഹോള്‍ഡിംഗിന്റെയും ലിസ്റ്റുചെയ്ത സബ്‌സിഡിയറിയുടെയും ആസ്തിയുടെ 50 ശതമാനത്തില്‍ കുറയാത്ത നിക്ഷേപം ഒരേ തരത്തിലുള്ള ബിസിനസ്സിലാകണം.

Author

Related Articles