പിഎംഎസ് സേവനം നല്കുന്നവര് കമ്മീഷന് വെളിപ്പെടുത്തണമെന്ന് സെബി നിര്‍ദേശം
പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസില്‍ കൂടതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സെബി നടപടി തുടങ്ങി. പിഎംഎസ് സേവനം നല്കുന്നവര് ബ്രോക്കര്‍മാര്‍ക്കും വിതരണക്കാര്‍ക്കും നല്കുന്ന കമ്മീഷന് എത്രയെന്ന് നിക്ഷേപകരെ അറിയിക്കണമെന്നാണ് നിര്‍ദേശം.
സെബിയുടെ 'ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യന്‍സ്' വിഭാഗത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍തന്നെ തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. പിഎംഎസില്‍ നിക്ഷേപം നടത്തുംമുമ്പ് വ്യവസ്ഥകള്‍ ഉള്‍പ്പെട്ട സമ്മതപത്രം വിശദമായി വായിച്ചശേഷംമാത്രം ഒപ്പിടണമെന്നും സെബിയുടെ നിര്‍ദേശത്തിലുണ്ട്.
പോര്‍ട്ട്ഫോളിയോ മാനേജരും നിക്ഷേപകരും തമ്മിലുള്ള കരാര്‍ പ്രകാരമാണ് പദ്ധതിയുടെ പ്രവര്‍ത്തനം. സെബിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുള്ളതാകണം വ്യവസ്ഥകള്‍. കൂട്ടിച്ചേര്‍ക്കലുകള്‍ പരിശോധിച്ചശേഷംമാത്രം പദ്ധതിയില്‍ ചേരണമെന്നാണ് സെബി നിക്ഷേപകര്‍ക്കുനല്‍കുന്ന മുന്നറിയിപ്പ്. പിഎംഎസിലെ മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷമാണ് 25 ലക്ഷത്തില്‍നിന്ന് സെബി വര്‍ധനവരുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍