ഗോള്‍ഡ് എക്സ്ചേഞ്ച്, സില്‍വര്‍ ഇടിഎഫ്, സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സെബി
ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി ഗോള്‍ഡ് എക്സ്ചേഞ്ച്, സില്‍വര്‍ ഇടിഎഫ്, സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുപ്പീരിയര്‍ വോട്ടിങ് അവകാശത്തിനുള്ള യോഗ്യതയിലും സെബി ഇളവ് വരുത്തിയിട്ടുണ്ട്. സ്വര്‍ണ നിക്ഷേപത്തെ പ്രതിനിധാനം ചെയ്യുന്ന രേഖ ഇലക്ട്രോണിക് ഗോള്‍ഡ് രസീപ്റ്റ്' എന്ന് അറിയപ്പെടും.അവ 1956 ലെ സെക്യൂരിറ്റീസ് കോണ്ട്രാക്റ്റ് (റെഗുലേഷന്) ആക്ട് പ്രകാരം 'സെക്യൂരിറ്റീസ്' ആയി കണക്കാക്കും. മറ്റേതൊരു സെക്യൂരിറ്റീസും പോലെ തന്നെയാകും ഇജിആറും പ്രവര്‍ത്തിക്കുക. നിലവിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് ഇജിആറിനായി പ്രത്യേക സെഗ്മെന്റുകള്‍ അരംഭിക്കാം. പുതിയ ഗോള്‍ഡ് എക്സ്ചേഞ്ചുകള്‍ ആരംഭിക്കാനും അനുവദിക്കും.
നിക്ഷേപത്തിന് അടിസ്ഥാനമായി യഥാര്‍ത്ഥ സ്വര്‍ണം സൂക്ഷിക്കാനുള്ള വോള്‍ട്ട് മാനേജര്‍ സംവിധാനം ഉണ്ടാകും. ഇജിആര്‍ കൈമാറിയാല്‍ സ്വര്‍ണം ലഭിക്കും. താല്‍പ്പര്യമുള്ള അത്രയും നാള് നിക്ഷേപകന് ഇജിആര്‍ സൂക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 50 കോടി രൂപ ആസ്തി ഉള്ളവരെയാണ് വോള്‍ട്ട് മാനേജര്‍ സംവിധാനം ആരംഭിക്കാന്‍ അനുവദിക്കുക. സെബി രജിസ്ട്രേഷനുള്ള വോള്‍ട്ട് മാനേജര്‍മാരാണ് നിക്ഷപത്തിന് അടിസ്ഥാനമായ ഇജിആര്‍ തയ്യാറാക്കേണ്ടതും മറ്റും. 1 ഗ്രാം, 2 ഗ്രാം, 10 ഗ്രാം എന്നിങ്ങനെയുള്ള ഇജിആര്‍ ആകും ലഭ്യമാക്കുക. എന്നാല്‍ ഇടപാടുകല്ക്ക് എക്സ്ചേഞ്ചുകള്‍ക്ക് ഫീസിനിത്തില്‍ എത്ര രൂപ ഈടാക്കാം എന്ന് വ്യക്തമാക്കിയിട്ടില്ല. പുതുതായി എത്തുന്ന സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ നിലവിലുള്ള ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് സമാനമായി ആയിരിക്കും പ്രവര്‍ത്തിക്കുക.
നിലവിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒരു പ്രത്യേക സെഗ്മെന്റായി ആവും എസ്എസ്ഇ പ്രവര്‍ത്തിക്കുക. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കും നോണ്‍-പ്രോഫിറ്റ് സോഷ്യല്‍ എന്റര്പ്രൈസുകള്ക്കുമണ് എസ്എസ്ഇയിലൂടെ പണം സമാഹരിക്കാന്‍ സാധിക്കുക. ഇക്യുറ്റി, സീറോ കൂപ്പണ്‍ സീറോ ഇക്വിറ്റി പ്രിന്‍സിപല്‍ ബോണ്ടുകള്‍, മൂച്വല്‍ ഫണ്ടുകള്‍, സോഷ്യല്‍ ഇംപാക്ട് ഫണ്ടുകള്‍ എന്നിവയിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫ്ണ്ട് കണ്ടെത്താം. ഒരു കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ക്കും സ്ഥാപകര്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ നല്കുന്നവയാണ് സുപ്പീരിയര്‍ വോട്ടിങ് ഷെയറുകള്‍. സെബിയുടെ പുതിയ തീരുമാന പ്രകാരം കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന സമയം സുപ്പീരിയര്‍ വോട്ടിങ് അവകാശം ഉള്ള ഓഹരി ഉടമകളുടെ അറ്റ മൂല്യം 1000 കോടിയില്‍ കവിയരുത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍