News

27 ലക്ഷം കോടി മൂല്യമുള്ള മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രിയുടെ പ്രോഡക്ട് ലേബലിംഗിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സെബി

ഇരുപത്തിയേഴ് ലക്ഷം കോടി മൂല്യമുള്ള മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രിയുടെ പ്രോഡക്ട് ലേബലിംഗിനായി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. 'വെരി ഹൈ റിസ്‌ക്' എന്ന പുതിയ ലേബല്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ക്ക് ലേബല്‍ നല്‍കുന്നതിനെ കുറിച്ച് വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും സെബി പുറത്തു വിട്ടിട്ടുണ്ട്.

വിപണി മൂല്യം, വ്യതിയാന സാധ്യത, ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളുടെ ഇംപാക്ട് കോസ്റ്റ് എന്നിവയെ ആശ്രയിച്ചായിരിക്കും ഇക്വിറ്റി സ്‌കീമുകളുടെ ലേബലിംഗ്. ഡെറ്റ് സ്‌കീമുകളില്‍ ഇത് ക്രെഡിറ്റ് റിസ്‌ക്, പലിശ നിരക്കിലെ റിസ്‌ക്, ലിക്വിഡിറ്റി റിസ്‌ക് ഇവ കണക്കിലെടുത്താണ് തീരുമാനിക്കുന്നത്.

റിസ്‌കോ മീറ്റര്‍ എന്ന ആശ്യത്തിലധിഷ്ഠിതമായാണ് പ്രോഡക്ട് ലേബലിംഗ് നടത്തുന്നത്. ഒരു പ്രത്യേക സ്‌കീമിന്റെ റിസ്‌ക് ലെവല്‍ അറിയാന്‍ ഇത് സഹായിക്കും. നിലവില്‍ ലോ റിസ്‌ക്, ലോ മോഡറേറ്റ് റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, മോഡറേറ്റ്ലി ഹൈ റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ ആറ് തരം റിസ്‌കുകളാണ് മ്യൂച്വല്‍ഫണ്ടുകള്‍ക്കുള്ളത്. ഇതുവരെ ഓരോ കാറ്റഗറിയ്ക്കായിരുന്നു റിസ്‌ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇനി ഓരോ സ്‌കീമിനും റിസ്‌ക് ലെവല്‍ കണക്കാക്കും. സ്‌കീമിന്റെ സ്വഭാവസവിശേഷതകള്‍ കണക്കിലെടുത്ത് അവതരിപ്പിക്കുന്ന സമയത്ത് തന്നെ റിസ്‌ക് ലെവല്‍ രേഖപ്പെടുത്തും.

Author

Related Articles