ഫ്രാങ്ക്ളിന് ടെംപിള്ട്ടണ് മരവിപ്പിച്ച ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ് നടത്തണം: സെബി
മുംബൈ: ഫ്രാങ്ക്ളിന് ടെംപിള്ട്ടണ് പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ സെബി ഉത്തരവിട്ടു. പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശം അവഗണിച്ചാണ് എഎംസി ഈ ഫണ്ടുകളിലെത്തിയ തുക നിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യായതിനെതുടര്‍ന്നാണിത്.
പ്രവര്‍ത്തനം മരവിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ ചോക്സി ആന്‍ഡ് ചോക്സി ഓഡിറ്ററെ കഴിഞ്ഞയാഴ്ച സെബി നിയമിച്ചിരുന്നു. 30 ദിവസത്തിനുള്ളില്‍ ഓഡിറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അതിനു പുറമെയാണ് പ്രത്യേക ഓഡിറ്റിങിന് ഉത്തരവ്.
നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെടുത്ത നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സെബിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍