ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍.കോം സിഇഒ മടങ്ങി വരുന്നു; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിയിലേക്ക്
ന്യൂഡല്‍ഹി: സൂം മീറ്റിങ്ങിലൂടെ ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍.കോമില് നിന്നും കൂടുതല്‍ പേര് രാജിവെക്കുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാറ പിയേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സാന്ത ഡോണാറ്റോ എന്നിവര്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചന. സിഇഒയായി വിശാല്‍ ഗാര്‍ഗിന്റെ മടങ്ങി വരവാണ് ഇവരുടെ രാജികളിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ വിശാല്‍ ഗാര്‍ഗ് ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ടതില്‍ ഇരുവര്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നടപടിക്കെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, രാജി സംബന്ധിച്ച് പ്രതികരണം നടത്താന്‍ ഇരുവരും തയാറായിട്ടില്ല.
വിശാല്‍ ഗാര്‍ഗിന്റെ തീരുമാനത്തിന് പിന്നാലെ നിരവധി ഉദ്യോഗസ്ഥര്‍ ബെറ്റര്‍.കോമില് നിന്നും രാജിവെച്ചിരുന്നു. കമ്പനി ?വൈസ് പ്രസിഡന്റ് പാട്രിക് ലെനിഹാന്‍, പബ്ലിക് റിലേഷന്‍ മേധാവി താന്യ ഗിലോഗ്ലി, മാര്‍ക്കറ്റിങ് മേധാവി മെലാനിയ ഹാന്‍ എന്നിവരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. പിയേഴ്സും ഡോണോറ്റയും 2016ലാണ് ബെറ്റര്‍.കോമില് എത്തിയത്. കഴിഞ്ഞ ഡിസംബറിലെ വിവാദ സൂം മീറ്റിങ്ങിന് പിന്നാലെ? ബെറ്റര്‍.കോം സി.ഇ.ഒ വിശാല്‍ ഗാര്‍ഗ് ഒരു മാസം പദവിയില്‍ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം തിരിച്ചെത്തിയതിന് പിന്നാലെയാണ് കമ്പനിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍