പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്സ് 164 പോയിന്റ് നേട്ടത്തില്‍
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് ഓഹരി വിപണി വന്‍ നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 164.27 പോയിന്റ് ഉയര്‍ന്ന് 38,837.18 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 31.70 പോയിന്റ് ഉയര്‍ന്ന് 11,655.60 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 918 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.
ടാറ്റാ മോട്ടോര്‍സ് (7.52%), ഹിന്‍ഡാല്‍കോ (5.06%), ടാറ്റാ സ്റ്റീല്‍ (2.72%), വിപ്രോ (2.69%), മാരുതി സുസൂക്കി (2.52%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
സീ എന്റര്ടെയ്ന് (-3.10%), യുപിഎല്‍ (-2.56%), ഐഒസി (-2.55%), എയ്ച്ചര്‍ മോട്ടോര്‍സ് (-2.43%), ഇന്‍സ് ലാന്‍ഡ് ബാങ്ക് (-2.08%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,405.47), ടാറ്റാ മോട്ടോര്‍സ് (869.05), മാരുതി സുസൂക്കി (781.43), യെസ് ബാങ്ക് (767.18), ടാറ്റാ സ്റ്റീല്‍ (723.69) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍