News

പ്രതീക്ഷയോടെ നിക്ഷേപകര്‍; ഓഹരി വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാകാന്‍ സാധ്യത

ഒക്ടോബറില്‍ ഓഹരി വിപണി പ്രതീക്ഷയോടെയാണ് കടന്നുപോകുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ വിപണി രംഗത്ത് രൂപപ്പെട്ട നഷ്ടം ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ടായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഈ ആഴ്ച്ച തന്നെ 2.6 ശതമാനം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയില്‍ ഇനിയും ഉണര്‍വുണ്ടാകുമെന്നാണ് നിക്ഷേപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. 

വ്യാപാരത്തിലെ ഏറ്റവും അവസാന ദിനമായ ഇന്നലെ സെന്‍സെക്‌സ് 63 ശതമാനം ഉയര്‍ന്ന് 39,298.38 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 246 പോയിന്റ് ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.65 ശതമാനം ഉയര്‍ന്ന് 11,661.85 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഏകദേശം 76 പോയിന്റ് ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ബ്രെക്‌സിറ്റ് കരാര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 

അതേസമയം 35 കമ്പനികളുടെ ഓഹരികളില്‍ 15 എണ്ണം താഴോട്ടുപോയെന്നാണ് വിലയിരുത്തല്‍. ഊര്‍ജവിഭാഗത്തിലെ കമ്പനികളുടെ ഓഹരികളിലാണ് നിലംപൊത്തിയത്. അടുത്താഴ്ച്ച വിപണി രംഗത്ത് ആശയകുഴപ്പങ്ങള്‍ നേരിട്ടില്ലെങ്കില്‍ ഓഹരി വിപണിയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Author

Related Articles