News

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലും ഓഹരി വിപണിയില്‍ നഷ്ടം; പ്രതീക്ഷകളൊന്നും വകവെക്കാതെ നിക്ഷേപകര്‍; രൂപയുടെ മൂല്യത്തിലും തകര്‍ച്ച; സ്വര്‍ണ വിലയും വര്‍ധിച്ചു

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം പോലും ഓഹരി വിപണിക്ക് നേട്ടം രേഖപ്പെടുത്തിയേക്കില്ല. പ്രതീക്ഷകളൊന്നുമില്ലാതെ  ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം തുടരുന്നത്. കൊറോണ വൈറസ് ആഘാതവും, മാന്ദ്യ ഭീതിയും കാരണം ഓഹരി വിപണി ഇന്ന് വലിയ തിരിച്ചടിയിലൂടെയാണ് കടന്നുപോകുന്നത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  ഇപ്പോള്‍ 497 പോയിന്റ് നഷ്ടത്തില്‍ 40,673 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 146 പോയിന്റ് താഴ്ന്ന് 11,935 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  

അതേസമയം കൊറോണ വൈറസിന്റെ ആഘോതം വിപണി കേന്ദ്രങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തുന്നുണ്ട്.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍  ചൈനയില്‍ മാത്രം 2,400 പേരുടെ ജീവന്‍  പൊലിഞ്ഞുപോയിട്ടുണ്ട്.  മാത്രമല്ല  ഏകദേശം 76,936 പേരിലേക്ക് രോഗം പടര്‍ന്നുപിടിച്ചിട്ടുമുണ്ട്.   

എന്നാല്‍ കൊറോണ വൈറസിന്റെ ആഘാത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടപത്തിയതും നിക്ഷേപകരെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില.തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്. 

ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്. രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വില കുതിച്ചുയരുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.   രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ  30 പൈസ ഇടിഞ്ഞ് 71.94 ലേക്കെത്തി.

Author

Related Articles