News

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം പ്രകടമാകും; കാരണം ഇതാണ്

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം പ്രകടമായേക്കും. കാരണങ്ങള്‍ പലതുമുണ്ട്.  യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലേക്കെത്തുമെന്നും അടുത്തയാഴ്ച്ച ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാറിലേര്‍പ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം. അതേസമയം ആഗോളതലത്തിലെ മോശം ധനസ്ഥിതിയും, ഇന്ത്യയില്‍  പടരുര്‍ന്നുപിടിച്ച മാന്ദ്യവും വിപണിയെ ഒരുപക്ഷേ അലട്ടിയേക്കാം.  ഇറാന്‍-യുഎസ് സംഘര്‍ഷം ചെറിയ തോതില്‍ അയവ് വന്നതും വിപണിയില്‍ ഉണര്‍വുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.  

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍  ഇന്ത്യന്‍  രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്ന്  71.14 ലേക്കെത്തി. അതായത് ഒരു ഡോളറിന് ഇന്ത്യന്‍ 71 രൂപയായി.   ഇന്ന് വ്യാപാരം ആരംഭിച്ച് ഓഹരി വിപണി നേട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.   മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  (ടൈം 9.30) 0.3 ശതമാനം ഉയര്‍ന്ന് 13.0.04 പോയിന്റ് വര്‍ധിച്ച് 41582.39  ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  0.29% ശതമാനം വര്‍ധിച്ച് 35.35 പോയിന്റ് ഉയര്‍ന്ന്  12251.25 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  

ക്രൂഡ് ഓയില്‍ വിലയിലും ഇടിവ് 

ഇറാന്‍ യുഎസ് സംഘര്‍ഷം സമവായത്തിലേക്ക് എത്തിയതും, ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന ട്രംപിന്റെ പ്രഖ്യാവനവും മൂലം ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു. അതേസമയം ഖാസിം സുലൈമാനിയുടെ രക്തത്തിന് ഇറാന്‍ നേരിട്ടോ അല്ലാതെയോ പ്രതികാര നടപടികള്‍ അമേരിക്കന്‍ സൈന്യത്തിന് നേരെയോ അല്ലെങ്കില്‍ സൗദി എണ്ണ സംഭരണ ശാലയ്ക്ക് നേരെയോ നടത്തിയേക്കുമെന്ന ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.  ബ്രെന്റ് ക്രൂഡ് ഓയില്‍  വില  20 സെന്റ് താഴ്ന്ന് അതായത് 65.17  ഡോളറാണ് ഇപ്പോള്‍ വില. ക്രൂഡ് ഓയില്‍ വില  കുറഞ്ഞതോടെ രൂപയുടെ മൂല്യതത്തിലും വര്‍ധനവ് രേഖപ്പെുത്തി.

Author

Related Articles