News

ഓഹരി വ്യാപാരം നിര്‍ത്തിവെച്ചു; കോവിഡ്-19 വിപണിയെ നിശ്ചലമാക്കുന്നു

ഓഹരി വ്യാപാരം താത്കാലിമായി നിര്‍ത്തിവെക്കാന്‍  തീരുമാനിച്ചതായി വിവരം.  കോവിഡ്-19  മൂലം നിയന്ത്രണങ്ങള്‍ ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലൂടെ കടന്നുപോവുകയാണ്.മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്   2,718.15 പോയിന്റ് താഴ്ന്ന്   27,197.81  ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  ദേശീയ  ഓഹരി സൂചികയായ നിഫ്റ്റി  ി 803 പോയിന്റ് താഴന്ന്   7,941.65 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  രൂപയുടെ മൂല്യമാവട്ടെ  76 രൂപയിലുമാണ്.  നിഫ്റ്റി എട്ട് ശതമാനം വരെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.  

ഇന്ന് ആഗോള എണ്ണ വിപണിയിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.  എണ്ണ വില ബാരലിന് 22 ഡോളറിലേക്ക് ചുരുങ്ങി.  കോവിഡ്-19 പടര്‍ന്നതോടെ ആഗോള ഓഹരി വിപണിയിും നിലപൊത്തി.  യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ്  913.21 പോയിന്റ് താഴ്ന്ന് ഏകദേശം 4.55 ശതമാനം ഇടിഞ്ഞ്   19,173.98 ലേക്കെത്തിയാണ് വ്യാപാരം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചത്.  

 

Author

Related Articles