News

പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാനുള്ള അവസരം ഒരുക്കി ഇപിഎഫ്; പ്രത്യേക ഫണ്ട് വരുന്നു

ഇപിഎഫില്‍ പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനു കീഴില്‍ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിര്‍ത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍കുന്ന പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവര്‍ഷമായി 8.5 ശതമാനമാണ് പലിശ നിരക്ക്.

ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവില്‍ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തില്‍ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍ തുടങ്ങിയ സ്വയം തൊഴില്‍ ചെയ്യന്നുവര്‍ക്കൊന്നും പദ്ധതിയില്‍ ചേരാന്‍ അതുകൊണ്ടുതന്നെ അവസരമില്ല.

എന്‍പിഎസില്‍ എല്ലാവര്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തില്‍ പുതിയതായി അംഗങ്ങളാകുന്നവര്‍ക്ക് അവരുടെ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനല്‍കുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക. ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരില്‍നിന്നും തൊഴിലുടമയില്‍നിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തില്‍ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

Author

Related Articles