News

സേവന മേഖലയില്‍ വളര്‍ച്ച ആഗസ്റ്റ് മാസം താഴ്ന്നു; പിഎംഐ സൂചിക 52 ലേക്കെത്തി

ന്യൂഡല്‍ഹി: സേവന മേഖലയിലെ വളര്‍ച്ച ആഗസ്്റ്റ് മാസത്തില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തെ അപേക്ഷിച്ച് സേവന മേഖലയിലെ വളര്‍ച്ച കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സേവന മേഖലയിലെ വളര്‍ച്ചയില്‍ കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പര്‍ച്ചേഴ്‌സിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് സൂചിക ആഗസ്റ്റ് മാസത്തില്‍ 52.4 ലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂലൈയില്‍ പിഎംഐ സൂചികയിലെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത് 53.8 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം പിഎംഐ സൂചിക 50 ന് മുകളിലാണ് രേഖപ്പെടുത്തെങ്കില്‍ സേവന മേഖല വളര്‍ച്ചിയിലാണെന്നും, പിഎംഐ സൂചിക 50 ന് താഴെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ സേവന മേഖല വലിയ പ്രതിസന്ധിയെ അഭമുഖീകരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുക. കേന്ദ്രസര്‍ക്കാറിന്റെ ചില തെറ്റായ നയങ്ങളും, സാങ്കേതിക മേഖലയിലെ മോശം പ്രകടനവും വളര്‍ച്ചയില്‍ ജൂലൈ മാസത്തെ അപേക്ഷിച്ച് ഇടിവ് വരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Author

Related Articles