ഇന്ത്യയുടെ സേവന കയറ്റുമതി 178 ബില്യണ്‍ ഡോളര്‍ കടന്നതായി പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വരുന്ന 75 ആഴ്ചകള്‍ക്കുള്ളില്‍ 75 യൂണികോണുകള്‍ ലക്ഷ്യമിടാന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യന്‍ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു. 2021 മാര്‍ച്ച് 12-ന് 'ആസാദി കാ അമൃത് മഹോത്സവിന്' തുടക്കം കുറിച്ച ശേഷം 45 ആഴ്ചയ്ക്കുള്ളില്‍ 43 യൂണികോണുകള്‍ അധികമായി ആരംഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
നാസ്കോം ടെക് സ്റ്റാര്‍ട്ട്-അപ്പ് റിപ്പോര്‍ട്ട് 2022 പുറത്തിറക്കുകയായിരുന്നു അദ്ദേഹം.സേവന മേഖലയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉള്‍പ്പെടെയുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എനേബിള്‍ഡ് സര്‍വീസസ് (കഠഋട) വ്യവസായത്തെ ശ്രീ ഗോയല്‍ അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കിടയിലും, 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളിലെ സേവന കയറ്റുമതി 178 ബില്യണ്‍ ഡോളര്‍ കടന്നതായി അദ്ദേഹം പറഞ്ഞു.
ഒഎന്‍ഡിസിക്ക് പ്രാധാന്യമുള്ള 'യുപിഐ കാലമാണ്' വരാനിരിക്കുന്നത് (ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക്). ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമായ, ഒഎന്‍ഡിസി ഇ-കൊമേഴ്സ്, കമ്പനികള്‍ക്കിടയില്‍ പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം സാധ്യമാക്കുകയും ചെറുതും വലുതുമായ എല്ലാ പങ്കാളികള്‍ക്കും തുല്യ അവസരം ഒരുക്കുകയും ചെയ്യും. ഡിജിറ്റല്‍ കുത്തകകളെ നിയന്ത്രിക്കാനും വ്യവസായങ്ങളെ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാക്കിത്തീര്‍ക്കാനും, ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നവീകരണവും മൂല്യവര്‍ദ്ധനയും ശാക്തീകരണവും സാധ്യമാക്കുകയും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍