രാജ്യത്തിന്റെ സേവന മേഖല ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍; ജൂണ്‍ മാസവും സങ്കോചത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വീസ് മേഖല ജൂണ്‍ മാസവും സങ്കോചത്തിലായി. ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് സേവന മേഖല ഉയര്‍ന്ന സമ്മര്‍ദ്ദ സ്ഥിതി നേരിടുന്നത്. രാജ്യ വ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതും കയറ്റുമതി ഓര്‍ഡറുകളില്‍ കുറവ് നേരിട്ടതുമാണ് ജൂണ്‍ മാസത്തിലും സങ്കോചം തുടരാനിടയാക്കിയത്.
ഐഎച്ച്എസ് മര്‍ക്കിറ്റ് സേവന ബിസിനസ് പ്രവര്‍ത്തന സൂചിക (സര്‍വീസസ് പിഎംഐ) സങ്കോചത്തില്‍ തുടരുകയാണ്. എന്നാല്‍, മുന്‍ മാസങ്ങളെക്കാള്‍ സ്ഥിതിയില്‍ പുരോഗതിയുണ്ട്. ജൂണിലെ സര്‍വീസ് പിഎംഐ 33.7 ആണ്. മെയ് മാസത്തില്‍ പ്രസ്തുത സൂചിക 12.6 ആയിരുന്നു. ഏപ്രിലാണ് വലിയ സമ്മര്‍ദ്ദമാണ് മേഖല നേരിട്ടത്. ഏപ്രിലിലെ സര്‍വീസ് പിഎംഐ 5.4 ആയിരുന്നു. പിഎംഐ സൂചികയില്‍, 50 മാര്‍ക്ക് പരിധി സങ്കോചത്തില്‍ നിന്ന് വിപുലീകരണത്തെ വേര്‍തിരിക്കുന്നതാണ്.
ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ പുര്‍ണതോതില്‍ ആരംഭിക്കാനാകാത്തതും ദുര്‍ബലമായ ഡിമാന്‍ഡും ജൂണ്‍ മാസത്തില്‍ സേവന മേഖലയുടെ ഔട്ട്പുട്ടിനെ കുറച്ചു. കൊവിഡ് -19 പകര്‍ച്ചവ്യാധി പുതിയ ജോലികള്‍ കുറയ്ക്കുകയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ മാന്ദ്യം കൂടുതല്‍ ശക്തി പ്രാപിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍