പിഎംഐ: ജനുവരിയിലെ 52.8-ല്‍ നിന്ന് ഫെബ്രുവരിയില്‍ 55.3 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷ കാലയളവിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ വികസിച്ചു. അതേസമയം തൊഴിലുകളില്‍ കൂടുതല്‍ ഇടിവുണ്ടായെന്നും മൊത്തം ചെലവുകളില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും കമ്പനികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യാ സര്‍വീസസ് പിഎംഐ ജനുവരിയിലെ 52.8-ല്‍ നിന്ന് ഫെബ്രുവരിയില്‍ 55.3 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സൂചിക വളര്‍ച്ചയെ സൂചിപ്പിക്കുന്നത്. പിഎംഐ 50ന് മുകളിലാണെങ്കില്‍ വികാസത്തെയും 50ന് താഴെയാണെങ്കില്‍ സങ്കോചത്തെയും വ്യക്തമാക്കുന്നു.
കോവിഡ് -19 വാക്സിനുകള്‍ പുറത്തിറക്കുന്നത് വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ച ബിസിനസ്സ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. തുടര്‍ച്ചയായ അഞ്ചാം മാസവും പുതിയ ജോലികള്‍ ഏറ്റെടുക്കുന്നതില്‍ വളര്‍ച്ചയുണ്ടായി. എങ്കിലും കോവിഡ് -19 മഹാമാരിയും യാത്രാ നിയന്ത്രണങ്ങളും സേവനങ്ങളുടെ അന്താരാഷ്ട്ര ആവശ്യകതയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ പന്ത്രണ്ടാം മാസത്തിലും കുറഞ്ഞു. എങ്കിലും, കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കിലാണ് ഫെബ്രുവരിയില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ ഇടിവുണ്ടായിട്ടുള്ളത്.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സ്വകാര്യമേഖലയുടെ ഉല്‍പ്പാദനം നാലുമാസത്തിനുള്ളിലെ ഏറ്റവും വലിയ വേഗത്തില്‍ ഉയര്‍ന്നു. സേവന മേഖലയും മാനുഫാക്ചറിംഗ് മേഖലയും കൂട്ടിച്ചേര്‍ത്ത് കണക്കാക്കുന്ന സംയോജിത പിഎംഐ ജനുവരിയിലെ 55.8 ല്‍ നിന്ന് ഫെബ്രുവരിയില്‍ 57.3 ആയി ഉയര്‍ന്നു.
'സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സാങ്കേതികമായി മൂന്നാംപാദത്തില്‍ പുറത്തുവന്ന ശേഷം അവസാന പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. പിഎംഐ സൂചകങ്ങളിലെ ഏറ്റവും പുതിയ പുരോഗതി നാലാം പാദത്തിലെ ശക്തമായ വിപുലീകരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു,'ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.
തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രധാനമായും കാര്‍ഷികം, ഉല്പാദനം, സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വീണ്ടെടുപ്പിനെ നയിക്കുന്നത്. പുതിയ ബിസിനസിന്റെ വളര്‍ച്ച തുടരുകയാണെങ്കിലും ഫെബ്രുവരിയില്‍ സേവനമേഖലയിലെ തൊഴില്‍ കൂടുതല്‍ ഇടിഞ്ഞു. കോവിഡ് -19 തൊഴില്‍ വിതരണത്തെ നിയന്ത്രിക്കുന്നത് തുടരുകയാണെന്നാണ് കമ്പനികള്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍