News

ഇന്ത്യയുടെ സേവന മേഖലയ്ക്ക് തിരിച്ചടി; നവംബറില്‍ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍വീസസ് ഇന്‍സ്ട്രിയില്‍ വന്‍ തിരിച്ചടി. നവംബറില്‍ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. അതേസമയം ഉത്സവ കാലത്ത് വന്‍ കുതിപ്പില്‍ നിന്നാണ് വീഴ്ച്ചയുണ്ടായിരിക്കുന്നത്. ഇതോടെ ഉടനൊന്നും ഈ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ഏറ്റവുമധികം തകര്‍ച്ച നേരിട്ട മേഖലയാണ് സര്‍വീസസ് സെക്ടര്‍.

ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന വിപണിയാണ് സര്‍വീസസ് സെക്ടര്‍. ഇന്ത്യയുടെ സമ്പദ് ഘടനയും ഇതോടൊപ്പം വലിയ കരുത്ത് നേടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നിലവില്‍ പ്രതീക്ഷ നല്‍കാവുന്ന ചില ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപിയില്‍ കാര്യമായ വളര്‍ച്ച ഇന്ത്യ കാണിച്ചിരുന്നു. എന്നാല്‍ കോവിഡിന് മുമ്പുള്ള ശക്തമായ നിലയിലേക്ക് ഇന്ത്യ എത്തില്ലെന്നാണ് പുതിയ പ്രതിസന്ധികള്‍ സൂചിപ്പിക്കുന്നത്.

നിക്കി-ഐഎച്ച്എസ് സര്‍വീസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക 53.7 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ ഇത് 54.1 ശതമാനമായിരുന്നു. അതേസമയം സര്‍വീസസ് സെക്ടറില്‍ മാത്രമല്ല ഉല്‍പ്പാദന മേഖലയിലും തകര്‍ച്ചയാണ് നേരിട്ടത്. കോവിഡ് കേസുകളുടെ വര്‍ധന നിര്‍മാണത്തെയും ഡിമാന്‍ഡിനെയും ഒരുപോലെ ബാധിച്ചു. ഗുഡ്സ് പ്രൊഡ്യൂസറിലും സര്‍വീസ് പ്രൊവഡറിലുമാണ് ഐഎച്ച്എസ് തിരിച്ചടി നേരിട്ടത്. യാത്രാ നിയന്ത്രണങ്ങളും ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതുമാണ് പ്രധാനമായി തിരിച്ചടിയായത്.

നിര്‍മാണ മേഖല 56.3 ശതമാനവും സര്‍വീസസ് മേഖല 58 ശതമാനവുമാണ് വീണത്. അതേസമയം ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതിലൂടെ സമ്പദ് ഘടന കരകയറുമെന്ന ശക്തമായ വിശ്വാസത്തിലായിരുന്നു എന്നാല്‍ വിദേശത്ത് നിന്നുള്ള ഡിമാന്‍ജഡ് വര്‍ധിച്ചിട്ടില്ല. ഇത് പിന്നോട്ട് തന്നെയാണ് പോകുന്നത്. അടുത്ത വര്‍ഷവും സര്‍വീസ് മേഖല മെച്ചപ്പെടുമോ എന്ന് ഉറപ്പില്ല. കാരണം ജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ ലഭിച്ചാല്‍ മാത്രമേ ഭയം മാറാന്‍ സാധ്യതയുള്ളൂ. പണപ്പെരുപ്പം കടുത്ത രീതിയില്‍ വര്‍ധിക്കുന്നുണ്ട്.

Author

Related Articles