News

ഐഎല്‍ ആന്റ് എഫ്എസ് കേസില്‍ ബോര്‍ഡിലെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍മാരെ ചോദ്യം ചെയ്യും

ഐഎല്‍ ആന്റ് എഫ് എസ്സിന്റെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍, പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട വിദഗ്ധരേയും വൈകാതെ തന്നെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. 

കോര്‍പ്പറേറ്റ് അഫയേഴ്‌സ് (എംസിഎ) ന് കീഴിലുള്ള ഒരു ഏജന്‍സി ഇതിനകം ഐഎല്‍ ആന്റ് എഫ് എസ് ഓഡിറ്റര്‍മാര്‍, കീ മാനേജര്‍മാര്‍, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ എന്നിവയെ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണം പടിപടിയായി നടന്നു വരികയാണ്. 

അടുത്തതായി, സ്വതന്ത്ര ഡയറക്ടര്‍മാര്‍, വിദഗ്ദ്ധര്‍,  എന്നിവരെ ചോദ്യം ചെയ്യപ്പെടുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്. റിസ്‌ക് മാനേജ്‌മെന്റ്, ഓഡിറ്റ് പാനലുകള്‍ ഉള്‍പ്പെടെയുള്ള ബോര്‍ഡ്, മാനേജ്‌മെന്റ്, കമ്മിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ചോദ്യം ചെയ്യപ്പെടും.

 

 

 

Author

Related Articles