ശക്തികാന്ത ദാസ് ഒരുവര്‍ഷം പിന്നിടുമ്പോള്‍; ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം മോദിസര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ചോ?
ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണറായി ചുമതലയേറ്റിട്ട് ഒരുവര്‍ഷം പിന്നിട്ടു. മോദിസര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്ന ഗവര്‍ണറാണ് ശക്തികാന്ത ദാസെന്ന ആക്ഷേപവും ശക്തമാണ്. കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമായതിനെ തുടര്‍ന്ന് ഉര്ജിചത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ശക്തികാന്ത ദാസ് ഇപ്പോള്‍ പുതിയ നയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. റിപ്പോ നിരക്കില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഡിസംബര്‍ അഞ്ചിന് അവസാനിച്ച വായ്പാ അവലോകന യോഗത്തില്‍ ശക്തികാന്ത ദാസ് സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചത്.
ശക്തികാന്ത ദാസ് മുന്നോട്ടുവെക്കുന്ന എല്ലാ നയങ്ങളും കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദം മൂലമുണ്ടായതാണെന്ന ആക്ഷേപവും ഇപ്പോള്‍ ശക്തമാണ്. കരുതല്‍ ധനശേഖരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാറിന് വിഹിതം നല്കിയതും, ബാങ്ക് ലയന തീരുമാനങ്ങള്‍, പലിശ നിരക്ക് കുറയ്ക്കല്‍ എന്നീ നിലപാടുകളും തീരുമാനങ്ങളും കൊണ്ട് സംഭവമായിരുന്നു ശക്തികാന്ത ദാസിന്റെ ഒരുവര്‍ഷം. ശക്തികാന്ത ദാസ് കേന്ദ്രസര്‍ക്കാറിന്റെ പ്രതിരൂപമാണെന്നും, തീരുമാനങ്ങളില്‍ സര്‍ക്കാറിന്റെ കയ്യൊപ്പുണ്ടെന്നുമുള്ള ആക്ഷപവും ശക്തമാണ്. എന്നാല്‍ വിമര്‍ശനങ്ങളെ പാടെ അവഗണിച്ചാണ് ശക്തികാന്ത ദാസ് ഇപ്പോള്‍ മുന്പോട്ട് പോകുന്നത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ശക്തികാന്ത ദാസ് മുന്പോട്ട് പോകുന്നത.
ശക്തികാന്ത ദാസ് മുന്‍പിലുള്ള പ്രധാന വെല്ലുവിളികള്‍
വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് നടപ്പുവര്‍ഷം രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ 4.5 ശതമാനവും, ഒന്നാം പാദത്തില്‍ അഞ്ച് ശതമാനവും വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. പ്രതിസന്ധികള്‍ മറികടിക്കാന്‍ തടര്ച്ചയായി അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി. നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് വിലയിരുത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭീതിയിലാണെന്നാണ് വിലയിരുത്തല്‍.
ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവുമാണ് വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില് വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.
ശക്തികാന്ത ദാസ് ഗവര്‍ണറായതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന് കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കൈമാറാന്‍ ആര്‍ബിഐ തീരുമാനം എടുത്തത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമതിയുടെ ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡിന്റെ അംഗീകാരം വന്നതോടെ സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കുന്നതിന് ഇത് സഹായകരമാവും എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍