ധനമന്ത്രി നിര്‍മ്മല സീതാരാമന് മാറാന്‍ സാധ്യത; സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍മ്മല വന്‍ പരാജയം; പ്രധാനമന്ത്രിക്കും അതൃപ്തി; ബജറ്റിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയോ?
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരമനെ ഒഴിവാക്കാന്‍ ബിജെപിയിലും, എന്‍ഡിഎയിലും തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നത്തെ ബജറ്റത്തോടെ ധനമന്ത്രി നിര്‍മ്മല സീതാരാമന് പടിയിറങ്ങമെന്നാണ് അഭ്യൂഹം. ധനമന്ത്രിയെന്ന നിലയ്ക്ക് ഇന്നത്തെ ബജറ്റ് ഏറ്റവുമൊടുവിലത്തെ ദൗത്യ നിര്വഹണമായിരിക്കുമെന്നാണ് തലസ്ഥാന നഗരയില്‍ ഇപ്പോള്‍ പരക്കുന്ന പ്രചരണം. നിര്‍മ്മലയ്ക്ക് പകരം കെ വി കാമത്താണ് എത്തുക.
ധനമന്ത്രിയെന്ന നിലയില്‍ നിര്‍മ്മല സീതാരമന് കടുത്ത പരാജയമാണെന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹം. മാത്രമല്ല, രാജ്യത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ നിര്‍മ്മല സീതാരാമന് സാധ്യമാകുന്നില്ലെന്നും ആരോപണങ്ങളുണ്ട്. ഈ ആരോപണങ്ങളെയെല്ലാം നിര്‍മ്മല ഏത് വിധത്തിലാകും കൈകാര്യം ചെയ്യുകയെന്നത് വ്യക്തമല്ല. മാത്രമല്ല, നിര്‍മ്മല സീതാരാമന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം നിര്‍മലയോടൊപ്പം സഹമന്ത്രി(ധനകാര്യം,കോര്‍പ്പറേറ്റ് ഇടപാടുകള്‍) അനുരാഗ് താക്കൂറിനും സ്ഥാന മാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു.ഇരുവര്‍ക്കും മറ്റു വകുപ്പുകള്‍ ലഭിച്ചേക്കും.പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്നാണ് നിര്‍മല ധനമന്ത്രി സ്ഥാനത്തെത്തിയത്.
നിര്‍മ്മല ഒഴിവാക്കാന്‍ പലകാരണങ്ങളുണ്ട്. ഒന്നാമതായി ബജറ്റ് അവതരണത്തിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി 40ഓളം വരുന്ന സാമ്പത്തിക വിദഗ്ധരും, വ്യവസായിക പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍മ്മലയെ മാറ്റിനിര്‍ത്തിയത് തന്നെ മോദിക്കുള്ള അതൃത്പ്തിയുടെ സൂചനയാണ്. മാത്രമല്ല ധനമന്ത്രി നിര്‍മ്മല സീതാാമന് വിവിധ പരിഷ്കരണങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ നടത്തിയിട്ടുണ്ടെങ്കിലും വലിയ പ്രതിസന്ധിയാണ്സാമ്പത്തിക രംഗം വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
മാത്രമല്ല കോര്‍പ്പറേറ്റ് നികുതിയിളവുകളും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ ഇനത്തില്‍ വരുത്തിയ വന്‍ കിഴിവുകളും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തിയില്ല. എല്ലാ മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങുന്നതാണ് കാണാനിടയായത്. ചെറുകിടി- ഇടത്തരം സംരഭങ്ങളെല്ലാം ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനമടക്കം ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിട്ടത്. കോര്‍പ്പറേറ്റ് ടാക്സ് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.
റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല നിക്ഷേപ മേഖലയില്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണവുമായി. രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പോലും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ പുറന്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മൂലം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. പ്രധാനമായും പൗരത്വ ഭേഗദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍