News

ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍

ദുബായില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ദുബായ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണം ഏകദേശം 2,208 ആണെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ചേംബറില്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ദുബായ് ചേമ്പറില്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ ആകെ എണ്ണം 38,704 ആയെന്നാണ് റിപ്പോര്‍ട്ട്. 

ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദുബിയിലേക്ക് ഭൂരിഭാഗം ഇന്ത്യന്‍ കമ്പനികളുടെയും കടിയേറ്റമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വലിയിരുത്തിയിട്ടുള്ളത്. ഇന്ത്യന്‍ കമ്പനികളുടെ പ്രവേശനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ദുബായിലേക്ക് ഇന്ത്യന്‍ നിക്ഷേപം അധികരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ കമ്പനികളുമായി  മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ചേമ്പര്‍ 124 കൂടിക്കാഴ്ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തുന്ന വേളയിലാണ് ദുബായ് ചേമ്പര്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ദുബായില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യയും-യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറിലേക്കെത്തിരുന്നു. 30 ബില്യംണ്‍ ഡോളറിന്റെ കയറ്റുമതി വ്യാപാരവും, അതില്‍ കൂടുതല്‍ ഇറക്കുമതി വ്യാപാരവും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles