ഓണ്‍ലൈന്‍ ഗെയിമിനെ നിയന്ത്രിക്കുന്നതിന് വേണ്ടി ശശി തരൂര്‍ ബില്‍ അവതരിപ്പിച്ചു
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ ലോക് സഭയില്‍ ഓണ്‍ലൈന്‍ ഗെയിമിനെ നിയന്ത്രിക്കുന്നതിന് ബില്‍ അവതിരിപ്പിച്ചു. അസംഘടിത ഓണ്‍ലൈന്‍ ഗെയിമിംഗ് സെക്ടറിനു വേണ്ടി റെഗുലേറ്ററി മെക്കാനിസം ആവശ്യപ്പെട്ട്, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി പുതിയ കളിക്കാര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. അഖിലേന്ത്യാ ഗെയിമിംഗ് ഫെഡറേഷന്റെ (എ.ഐ.ജി.എഫ്) കണക്ക് പ്രകാരം 120 ദശലക്ഷം ഗെയിമര്‍മാരാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഈ വര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
സേവന ദാതാവിനെ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിയമപരമായി ഒരു ചട്ടക്കൂടിന്റെ അടിയന്തിര ആവശ്യമുണ്ടാവണം. സ്പോര്‍ട്സില്‍ (ഓണ്‍ലൈന്‍ ഗെയിമിംഗ് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് ഫ്രോയിഡ്) ബില്ല് അവതരിപ്പിച്ചതുപോലെ, രാജ്യത്തിന് ഒരു റെഗുലേറ്ററി ബോഡി ആവശ്യമുണ്ട്.
സ്പോര്‍ട്സിന്റെ സമഗ്രത സംരക്ഷിക്കുന്നതിനാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തിനായി പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു ഭാഗം സ്പോര്‍ട്സ് വഞ്ചനയുടെ കുറ്റകൃത്യത്തെ തിരിച്ചറിയുകയും അത് കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക നടപടിക്രമം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
കായിക വിനോദങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്പോര്‍ട്സിന്റെ വര്‍ധിച്ചുവരുന്ന വാണിജ്യ സ്വഭാവം മറ്റൊരു ഭാഗം അംഗീകരിക്കുന്നു. അതിനാല്‍ ഓണ്‍ലൈന്‍ സ്പോര്‍ട്ട്സ് ട്രെന്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും- തരൂര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിംഗിനുള്ള ഇപ്പോഴത്തെ വിപണി 360 ദശലക്ഷം ഡോളര്‍ വിലമതിക്കുന്നതാണെന്ന് ലോ കമ്മീഷന്റെ 276-ാം റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഓടെ ഇത് 1 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കരുതുന്നു. ഓണ്‍ലൈന്‍ സ്പോര്‍ട്സ് ഗെയിമിനെ നിയന്ത്രിക്കുന്നതിന് തരൂരിന്റെ ബില്‍ ആവശ്യമാണ്. ഒരു യഥാര്‍ത്ഥ കായിക സംഭവവുമായി ബന്ധപ്പെട്ട് ഫാന്റസി ഗെയിമിംഗ് എന്ന നിലയില്‍ ഈ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
വ്യവസായവത്കരിക്കാനുള്ള കഴിവ്, സ്പോര്‍ട്സിന്റെ സമഗ്രത സംരക്ഷിക്കല്‍, സ്പോര്‍ട്സ് വഞ്ചന നിര്‍ത്തല്‍ എന്നിവയ്ക്കായി ഗവണ്മെന്റ് ഇടപെടാന്‍ അടിയന്തിര ആവശ്യമാണ്.' എഐജിഎഫ് സി.ഇ.ഒ റോളന്റ് ലണ്ടേഴ്സ് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എഐജിഎഫ് പ്രതിജ്ഞാബദ്ധമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍