News

ഷിബ ഇനു കുതിപ്പില്‍ അതിശയിച്ച് ക്രിപ്റ്റോ ലോകം; 70 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി

ക്രിപ്റ്റോ ലോകം ഷിബ ഇനു കോയിന്റെ അതിശയക്കുതിപ്പില്‍ വിസ്മയിച്ച് നില്‍ക്കുകയാണ്. വ്യാഴാഴ്ച്ച 70 ശതമാനത്തിലേറെ നേട്ടത്തിലാണ് ഷിബ കോയിനുകളുടെ ഇടപാടുകള്‍. രാവിലെ സമയം 7:32 -ന്, 0.00008185 ഡോളര്‍ വരെയ്ക്കും ഉയരാന്‍ ഷിബ ഇനുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 0.00008800 ഡോളര്‍ വരെയുള്ള ഉയര്‍ച്ചയ്ക്കും 0.00004650 ഡോളര്‍ വരെയുള്ള താഴ്ച്ചയ്ക്കും കോയിന്‍ സാക്ഷിയായി.
 
ഇപ്പോഴത്തെ നേട്ടം മുന്‍നിര്‍ത്തി വിപണി മൂല്യത്തില്‍ ഡോജ്കോയിനെ പിന്നിലാക്കിയിരിക്കുകയാണ് ഷിബ ഇനു. രാവിലെ 40 ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് കാപ്പ് കോയിന്‍ അവകാശപ്പെടുന്നുണ്ട്. 'കോയിന്‍മാര്‍ക്കറ്റ്കാപ്പ് ഡോട്ട് കോം' നല്‍കുന്ന വിവരം പ്രകാരം ലോകത്തെ ഏറ്റവും വലിയ ഒന്‍പതാമത്തെ ക്രിപ്റ്റോകറന്‍സിയായും മീം ടോക്കണായ ഷിബ ഇനു മാറി. ഈ വാരമാദ്യം ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌ക് ഷിബ ഇനുവിനെ 'തള്ളിപ്പറഞ്ഞിരുന്നു'. ഷിബ ഇനു ടോക്കണുകള്‍ ഇതുവരെ വാങ്ങിയിട്ടില്ലെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്.

Author

Related Articles