News

300 കോടി രൂപ അധിക മൂലധനം സമാഹരിച്ച് ശ്രീറാം ഹൗസിംഗ് ഫിനാന്‍സ്

കൊച്ചി: ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനമായ ശ്രീറാം ഹൗസിംഗ് ഫിനാന്‍സിന് 300 കോടി രൂപ അധിക മൂലധനമായി ലഭിച്ചു. ആദ്യഘട്ട വികസനത്തിനും കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിനുമായാണ്  മാതൃസ്ഥാപനമായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് നല്‍കിയ ഈ പണം ഉപയോഗിക്കുക. ഇതോടെ  ശ്രീറാം ഹൗസിംഗ് ഫിനാന്‍സിന്റെ ഓഹരി മൂലധനം 1,100 കോടി രൂപയായി ഉയര്‍ന്നു.

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം മാര്‍ച്ച് മാസത്തോടെ 5,600 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇത് 4000 കോടി കടന്നിരുന്നു. ശ്രീറാം ഗ്രൂപ്പിനിന്റെ ഹൗസിംഗ് ഫിനാന്‍സ് കമ്പനിക്ക് ഇതു രണ്ടാം തവണയാണ് ഓഹരി മൂലധനം ലഭിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം ലഭ്യമായ ഓഹരി മൂലധനം 500 കോടി രൂപയായി ഉയര്‍ന്നു. കമ്പനി തുടങ്ങിയപ്പോള്‍ മുതലുള്ള ഓഹരി മൂലധനം ഇതോടെ 1,088 കോടി രൂപയായി.

വായ്പകള്‍ വര്‍ധിപ്പിച്ച്  ബാലന്‍ഷീറ്റ് അതിവേഗം വികസിപ്പിക്കാന്‍ ഇത് കമ്പനിയെ സഹായിക്കും. കൂടുതല്‍ ഓഹരി മൂലധനം വന്നതോടെ ശ്രീറാം സിറ്റി യൂണിയന് കമ്പനിയിലുള്ള ഹോള്‍ഡിംഗ് 85.02 ശതമാനമായി ഉയര്‍ന്നതായി ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രവി സുബ്രഹ്മണ്യന്‍ പറഞ്ഞു.

Author

Related Articles