കൊവിഡില്‍ വന്‍ സാമ്പത്തിക നഷ്ടം നേരിട്ട് സിക്കിം ടൂറിസം; 600 കോടിയുടെ നഷ്ടം
ഗാങ്ടോക്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന് സിക്കിം ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ടൂറിസം. ഹിമാലയന്‍ താഴ്വവരയുടെ ദൃശ്യ ഭംഗി ആസ്വാദിക്കാനാണ് സിക്കിമില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ ടൂറിസം രംഗം നിശ്ചലമായെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ടൂറിസം രംഗത്തിന് 600 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് സിക്കിം ടൂറിസം ഡെവപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ലുകേന്ദ്ര സൈലി അറിയിച്ചു. ഇതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തിന്റെ അവസാന വാരത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലയില്‍ നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയായിരുന്നു അത്. എന്നാല്‍ അതിന് മുമ്പ് ഒരു കേസും തന്നെ സിക്കിമില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ പിന്നീട് നാല് ജില്ലകളില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 5600 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 120 പേര് രോഗം ബാധിച്ച് മരിച്ചു. മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി അടച്ചിട്ടിരുന്നു. ഇതുവരെ അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍